കോഴിക്കോട്: പത്രസ്വാതന്ത്ര്യം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ പിൻവലിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് ഇന്ത്യൻ സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പ്രസ്സ് ലൈവ് ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്സ് അസോസിയേഷൻ (പി. എ. ജെ. ആർ) കോഴിക്കോട് മാവൂരിൽ സംഘടിപ്പിച്ച സംസ്ഥാന തല പുരസ്കാരദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ: സി.കെ ഷമീം അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി. കെ നാണു ഉദ്ഘാടനം ചെയ്തു. അഡ്വ: പി.ടി.എ റഹീം എം.എൽ.എ പുരസ്കാര ദാനം നിർവഹിച്ചു. ഡോ:കെ.റിയാസ് ആമുഖ പ്രസംഗം നടത്തി.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കു പകരം പ്രക്ഷേപണ,ഡിജിറ്റൽ മാധ്യമങ്ങൾ ഉൾപ്പെടുന്ന സംവിധാനം കൊണ്ടുവര ണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. പത്രപ്രവർത്തകരുടെ നിലവിലുള്ള സേവനവ്യവസ്ഥകൾ സംബന്ധിച്ചുള്ള നിയമങ്ങൾ നിലനിർത്തണം. 2023-ലെ ഡിജിറ്റൽ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ നിയമം, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കൽസ് നിയമം, ഇൻഫർമേഷൻ ടെക്നോളജി ഭേദഗതി ചട്ടങ്ങൾ എന്നിവ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളവയാ ണെന്ന് ജുനൈദ് കൈപ്പാണി കുറ്റപ്പെടുത്തി.
അറിയാനുള്ള പൗരന്മാരുടെ അവകാശത്തിന്മേലുള്ള നിയന്ത്രണങ്ങൾ ആശങ്കയുണ്ടാക്കുന്നു. ഇത്തരം അവകാശങ്ങൾ ചവിട്ടി മെതിക്കുന്നില്ലെന്ന് സർക്കാരുകൾ ഉറപ്പാക്കണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...