ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ആഗോള തലത്തിൽ 350 കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുമായി ജൈത്രയാത്ര തുടരുന്നു. ദുബായിലെ സത്‌വയിൽ ആരംഭിച്ച അവരുടെ 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ യുഎഇയിലെ ഫിലിപ്പീൻസ് അംബാസിഡർ അൽഫോൻസോ ഫെർഡിനാൻഡ് എ. വേർ ഉദ്ഘടാനം ചെയ്തു.
ഫിലിപ്പീൻസ് സ്വാതന്ത്ര ദിനത്തിന്റെ തലേ ദിവസമായ ജൂൺ 11 ന് 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ എന്ന നാഴിക കല്ലിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനമുള്ളതായി ഉദ്ഘാടനം നിർവ്വഹിച്ച അൽഫോൻസോ ഫെർഡിനാൻഡ് എ. വെർ പറഞ്ഞു. ലുലു എക്സ്ചേഞ്ചും ഫിലിപ്പീൻസ് ജനതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ഒരു ഇന്റർനാഷണൽ ധനകാര്യ സ്ഥാപനമെന്ന നിലയിൽ, ഏക്കാലവും ഓർമ്മിക്കപ്പെടുന്ന വളർച്ചയുടെ നേട്ടമാണ് ഞങ്ങളുടെ 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. എന്നും ഉപഭോക്താക്കളുടെ ആവശ്യത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ ഈ നേട്ടം അവർക്കായി സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള യുഎഇ ഡിവിഷനായ ലുലു എക്സ്ചേഞ്ചിന് കീഴിലെ 135-ാമത്തെ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററാണ് ദുബായിലെ സത് വയിൽ തുറന്നത്. കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ വഴിയുള്ള സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കും ഊന്നൽ നൽകുന്ന പ്രവർത്തനരീതിയുടെ വിജയമാണ് കമ്പനിയുടെ ഈ വളർച്ച. 2009-ൽ ആരംഭിച്ച ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഇന്ന് 10-ലധികം രാജ്യങ്ങളിലായി വികസിച്ചു വരുന്ന സ്ഥാപനമാണ്. കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് സൊല്യൂഷനായ ലുലു മണി ആപ്പ് ഉൾപ്പെടെ സാമ്പത്തിക സേവന മേഖലയിൽ ഡിജിറ്റൽ രംഗത്തും കമ്പനി ഇപ്പോൾ മുൻനിരയിലാണ്. ലുലു മണി ആപ്പ് യുഎഇയിലെ മികച്ച റെമിറ്റൻസ് ആപ്പുകളിൽ ഒന്നായി ഇതിനകം സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ്.
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...