കൽപ്പറ്റ: വെള്ളമുണ്ട-പുളിഞ്ഞാൽ – മൊതക്കര പി.എം.ജി.എസ്.വൈ റോഡ് നിർമ്മാണത്തിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരൻ്റെയും ഉദാസീന നടപടികൾക്കെതിരെയും നിഷേധാത്മക സമീപനത്തിനെതിരെയും ജനതാദൾ എസ് നേതൃത്വത്തിൽ കല്പറ്റ പി എം ജി എസ് വൈ പ്രൊജക്ട് ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി. ജനതാദൾ എസ് അഖിലേന്ത്യ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കെ,മാനന്തവാടി മണ്ഡലം പ്രസിഡന്റ് പുത്തൂർ ഉമ്മർ, വൈ.ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി നിസാർ പള്ളിമുക്ക്, ജില്ലാ സെക്രട്ടറി നിജിൽ വി, റെജി സി, ഉമറലി സി.എച്ച് തുടങ്ങിയവർ സംസാരിച്ചു.
2020-2021 സാമ്പത്തിക വർഷം പി.എം.ജി.വൈ. പദ്ധതിയിലുൾപ്പെടുത്തി അഞ്ചുകോടിരൂപ റോഡിന് അനുവദിച്ചിരുന്നു. ഇത്ര ഏറെക്കാലമായിട്ടും റോഡുപണി നിലച്ച മട്ടിലാണ്. അല്പകാലം പ്രയാസം സഹിച്ചാലെങ്കിലും റോഡുപണി വേഗംകഴിഞ്ഞാൽ സുഗമമായി സഞ്ചരിക്കാമെന്നു കരുതിയാണ് വലിയ പ്രതിഷേധവുമായി നാട്ടുകാർ മുന്നോട്ടു പോകാഞ്ഞത്. അത് ജനങ്ങളുടെ ഒരു ദൗർബല്യമായി ഉദ്യോഗസ്ഥർ കാണരുതെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മഴക്കാലമായതോടെ ഇതുവഴിയുള്ള കാൽനടപോലും ദുഷ്കരമായിരിക്കുന്നു. വാഹനങ്ങൾക്ക് കടന്നുപോകാനുള്ള താത്കാലിക സംവിധാനം പോലും ഇല്ലാതായിരിക്കുകയാണ്. റോഡുപണി തുടങ്ങിയപ്പോൾ ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതും യാത്രാക്ലേശമുണ്ടാക്കിയിരിക്കുന്നു.
ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ പ്രവൃത്തി തുടങ്ങിയതോടെയാണ് ദുരിതം രൂക്ഷമായത്. ജൽ ജീവൻ മിഷൻ അധികൃതരും പി. എം. ജി.എസ്. വൈ ഉദ്യോഗസ്ഥരും തമ്മിലുള്ള അനാവശ്യ പിടിവാശിയും ആശയവിനിമയ അവ്യക്തതയുടെയും ബലിയാടുകളായി മാറിയിരിക്കുന്ന പ്രദേശവാസികളുടെ ക്ഷമ പരീക്ഷികരുതെന്നും സമരത്തിൽ സംസാരിച്ച നേതാക്കൾ പറഞ്ഞു.
പണി തുടങ്ങിയിട്ട് വർഷങ്ങൾ ആയിട്ടും ജനങ്ങളുടെ ദുരിതപരിഹാരത്തിനു തെയ്യാറാവാത്ത ഉദ്യോഗസ്ഥ സമൂഹം ഇനിയെങ്കിലും തിരുത്താൻ സന്നദ്ധമായില്ലെങ്കിൽ ബഹുജനങ്ങള അണിനിരത്തി ശക്തമായ പ്രതിഷേധങ്ങൾക്ക് ജനതാദൾ എസ് നേതൃത്വം നൽകുമെന്നും നേതാക്കൾ ഉപവാസ സമരത്തിൽ അറിയിച്ചു.
പ്രവൃത്തി ഉടനെ ആരംഭിക്കാൻ വേണ്ട നടപടികളും തുടർന്നുള്ള കരാർ സമ്പന്ധമായ ക്രമീകരങ്ങളും സത്വരമായി നിർവഹിക്കുമെന്ന ജൽ ജീവൻ അധികൃതരുമായും പി. എം.ജി.എസ്.വൈ ഉദ്യോഗസ്ഥരുമായും നടത്തിയ ആശയവിനിമയത്തിൽ ഉറപ്പുലഭിച്ചതോടെ ജനതാദൾ എസ് നേതാക്കൾ ഉപവാസ സമരം തത്കാലം ഏകദിനത്തോടെ അവസാനിപ്പിച്ചു.
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...