നരേന്ദ്ര മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഒറ്റക്ക് 240 സീറ്റ് ഉൾപ്പടെ എൻ.ഡി.എ. 294 സീറ്റും നേടിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം സർക്കാരിന് യോഗ്യത നേടിയത്. സ്വതന്ത്ര എം.പി.മാരുടെ ചെറു പാർട്ടികളുടെയും പിന്തുണ കൂടി സ്വന്തമാക്കി 303 എം.പി.മാരുടെ പിന്തുണയോടെയാണ് മൂന്നാമതും സർക്കാർ രൂപീകരിക്കാൻ മോദി അവകാശവാദം ഉന്നയിച്ചത്.ബി.ജെ.പിക്ക് ഒറ്റക്ക് മന്ത്രിസഭാ രൂപവത്കകരണത്തിന് ഭൂരിപക്ഷമില്ലാത്തതിനാൽ കൂട്ടുകക്ഷി മന്ത്രിസഭയാണ് അധികാരത്തിൽ വരിക. ഇത്രയും എംപിമാരുടെ പിന്തുണ ഉറപ്പിച്ചതോടെ ഞായറാഴ്ച മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും ഇപ്പോഴത്തെ വിവരമനുസരിച്ച് വൈകുന്നേരം ആറുമണിക്ക് ആയിരിക്കും സത്യപ്രതിജ്ഞ ഈ തിരഞ്ഞെടുപ്പിൽ വലിയ പോരാട്ടം നടത്തിയ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ശക്തമായി പ്രതിപക്ഷമായി പാർലമെൻറിൽ ഉണ്ടാകും.അതേ സമയം തൃശ്ശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തും. പാർട്ടി തീരുമാനിക്കുമെന്നാണ് സുരേഷ് ​ഗോപി പ്രതികരിക്കുന്നതെങ്കിലും അദ്ദേഹം കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പാണെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. വകുപ്പുകളുടെ കാര്യത്തിൽ വ്യക്തതയില്ല..

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിയാരം കമ്മറ്റിയുടെ നേത്യത്വത്തിൽ എസ്.എസ്. എൽ. സി. / പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
Next post യാസ് ഫുട്‌ബോള്‍ അക്കാദമി സമ്മര്‍ ക്യാംപ് സമാപിച്ചു
Close

Thank you for visiting Malayalanad.in