ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിയാരം കമ്മറ്റിയുടെ നേത്യത്വത്തിൽ എസ്.എസ്. എൽ. സി. / പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

മുട്ടിൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിയാരം കമ്മറ്റിയുടെ നേത്യത്വത്തിൽ എസ്.എസ്. എൽ. സി. / പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വയനാട് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. കക്കാടൻ അമ്മദ് ഹാജി മെമ്മോറിയൽ കൃഷ് പ്രൈസും യെസ് ഭാരത് വെഡ്ഡിംഗ് സെൻ്റർ നല്കിയ പ്രത്യേക ഉപഹാരവും പരിയാരം കോൺഗ്രസ് കമ്മറ്റി നല്കിയ മെമൻ്റേയും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മററി പ്രസിഡൻ്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫൈസൽ പാപ്പിന സ്വാഗതം ആശംസിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ , മുട്ടിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ബാദുഷ , മുട്ടിൽ മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് , ബൂത്ത് പ്രസിഡൻ ഫൈസൽ സി.പി. , യൂത്ത് കോൺഗ്രന് ജനറൽ സെക്രട്ടറി ലിറാർ , ബൂത്ത് ജന സെക്രട്ടറി കുഞ്ഞബ്ദുള്ള കൊച്ച , കക്കാടൻ അസീസ് , കക്കാടൻ നാസർ , സാലി പരിയാരം , ഡാനി മണൽ എന്നിവർ ആശംസകൾ അർപ്പിച്ചു . വാർഡ് പ്രസിഡന്റ് അന്ത്രു കൊളപ്പറ്റ ചടങ്ങിന് നന്ദി അർപ്പിച്ചു. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തോൽപ്പെട്ടി വനം വകുപ്പ് ഓഫീസ് പരിസരത്ത് പൂച്ചട്ടികൾ സ്ഥാപിച്ചു.
Next post നരേന്ദ്ര മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
Close

Thank you for visiting Malayalanad.in