പരിസ്ഥിതി ബോധവൽക്കരണ മാരത്തൺ നടത്തി.

ലോകം കടുത്ത പരിസ്ഥിതി ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന സമകാലിക അവസ്ഥയിൽ പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥി ദിനാചരണത്തിൻ്റെ ഭാഗമായി മാരത്തൺ സംഘടിപ്പിച്ചു. ബത്തേരി കോട്ടക്കുന്നിൽ നിന്നും കാക്കവയൽ ജവാൻ സ്മൃതിയിലേക്കുള്ള 15 കിലോമീറ്റർ മാരത്തോൻ ഓട്ടം വയനാട് പ്രകൃതി സംരക്ഷണസമതി പ്രസിഡൻ്റ് എൻ . ബാദുഷ ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ മാസ്റ്റേഴ്സ് താരവും പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകനുമായ എ.കെ.ഗോവിന്ദൻ നയിച്ച മാരത്തണിൽ,അറുപത്തിയാറാം വയസ്സിലും വയനാടൻ ഫുഡ് ബോളിൻ്റെ വിസ്മയമായി തുടരുന്ന പി.എച്ച് ജെയിംസ്, ദേശിയ മാസ്റ്റേേഴ്സ് ഷോട്ട്പുട്ട് മത്സരത്തിലെ ചാമ്പ്യനായ എ.സി. ബേബി, കോളേജ് – ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ഫ്ലാഗ് ഓഫ് ചടങ്ങിൽ ബാബു മൈലമ്പാടി അദ്ധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, പി.എം.സുരേഷ്, രാമകൃഷ്ണൻ തച്ചമ്പത്ത്, റോണി കെ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ സബ്ജുനിയർ ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം ചെയ്തു.
Next post പശ്ചിമഘട്ടത്തെ തകർക്കുന്ന ഭൂ പതിവ് ഭേദഗതി ബിൽ നടപ്പിലാക്കരുത് : പശ്ചിമഘട്ട സംരക്ഷണ സമിതി
Close

Thank you for visiting Malayalanad.in