എൻസിപി-എസ് വയനാട് ജില്ലാ കമ്മിറ്റി നെഹ്റു അനുസ്മരണ യോഗം നടത്തി.

കൽപ്പറ്റ: എൻസിപി-എസ് ജില്ലാ കമ്മിറ്റി മെയ് 27 ആം തീയതി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷിക അനുസ്മരണം നടത്തി.
ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് വാദിയായിരുന്നു അദ്ദേഹമെന്ന് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ചിന്തകളും ദർശനങ്ങളും സഹസ്രാബ്ദങ്ങൾ നിലനിൽക്കുന്നതാണെന്നും ഇന്ന് ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഉത്തരം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ദർശനങ്ങളും ആണെന്നും അദ്ദേഹത്തെ ആശയങ്ങളെ തമോവൽക്കരിച്ചതാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ എന്നും യോഗം അഭിപ്രായപ്പെട്ടു.
എൻസിപി-എസ് വയനാട് ജില്ലാ സെക്രട്ടറി പി പി സദാനന്ദൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ബ്ലോക്ക് നേതാക്കളായ ഷാബു എ പി, അനുപ് ജോജാ, സലിം കടവൻ, ജോണി കൈതമറ്റം , ഷൈജു വി കൃഷ്ണ, സി ടി നളിനാഷൻ, സുരേന്ദ്ര ബാബു സൈമൻ എ എച്ച്, രാജൻ മൈക്കിൾ, പ്രജീഷ് യോഗത്തിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത്‌ ചെക്ക് അപ്പ് പാക്കേജും ബോധവൽക്കരണവും നടത്തി.
Next post SSAHE inks MoU with Avalon University to enhance Pre-Med programmes overseas
Close

Thank you for visiting Malayalanad.in