
മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി ബെംഗളൂരു ലുലു മാളിൽ മാമ്പഴ മേള: 95ൽ അധികം ഇനങ്ങൽ പ്രദർശനത്തിന്
25 മെയ് 2024- ബാംഗ്ലൂർ
ദേവദാസ് ടി.പി –ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ്.
മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി, ബെംഗളൂരു ലുലു മാളിൽ മാമ്പഴ മേള. വിവിധതരം മാമ്പഴങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങി വലിയതോതിലാണ് ഉപഭോകതാക്കൾക്ക് മാമ്പഴമാധുര്യം നുണയാനായി, ലുലുവിൽ വിപുലമായ സംവിധാനങ്ങളോടെ മേള സജ്ജമാക്കിയിരിക്കുന്നത്. കന്നഡ ചലച്ചിത്ര നടി ശരണ്യ ഷെട്ടി, മാമ്പഴമേള ഉദ്ഘാടനം ചെയ്തു.
നാവിൽ കൊതിയൂറുന്ന, തൊണ്ണൂറ്റിയഞ്ചിലധികം വ്യത്യസ്തയിനങ്ങളാണ് മേളയുടെ ഭാഗമായി വിൽപനയ്ക്ക് ഒരുക്കിയിരിക്കുന്നത്. രത്നഗിരി അൽഫോൻസോ, പ്രിയൂർ, മൂവാണ്ടൻ, കേസർ, സിന്ദൂര, മൽഗോവ, ചക്കരഗുണ്ട്, നീലം, അൽഫോൻസോ, തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തുനിന്നും, കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച നിരവധിയിനങ്ങളും ലഭ്യമാണ്.
മാമ്പഴങ്ങൾ മാത്രമല്ല ഒപ്പം അനേകം മാമ്പഴ ഉൽപന്നങ്ങളും, ലുലുവിൽ സജ്ജമാണ്. മാമ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ കേക്കുകൾ, ജ്യൂസ്, അച്ചാറുകൾ, ജാം, ജെല്ലി, ഐസ്ക്രീമുകൾ, അനവധി മധുരപലഹാരങ്ങൾ എന്നിങ്ങനെ നീളുന്നു പട്ടിക. ഒപ്പം മാമ്പഴ പൾപ്പ് ഉപയോഗിച്ച് തത്സമയം തയ്യാറാക്കുന്ന, പ്രത്യേക തരം, ജ്യുസും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇൗ മാസം 24 മുതൽ ജൂൺ 2 വരെയാണ് ലുലു ഹൈപ്പർ മാർക്കറ്റിലും, ലുലു ഡെയിലിയിലും മാമ്പഴ മേള നടക്കുന്നത്.