വയനാട്ടിൽ ആദ്യം: പനമരം ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ഗ്രാമപഞ്ചായത്തുകളിൽ വാട്ടർ എടിഎം സ്ഥാപിക്കുന്നു

പനമരം,. പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിൽ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി വാട്ടർ എ ടി എം സ്ഥാപിക്കുന്നു.അതിനൂതനമായ ഈ പ്രോജക്ട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട് ബസ്റ്റോപ്പ്, പനമരം ഗ്രാമപഞ്ചായത്തിൽ പനമരം ബസ് സ്റ്റാൻഡ്, പൂതാടി ഗ്രാമപഞ്ചായത്തിൽ പൂതാടി ഗ്രാമപഞ്ചായത്തിന് സമീപം, പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുൽപ്പള്ളി ബസ്റ്റാൻഡ്, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ പാടിച്ചിറ ടൗൺ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. പ്രവർത്തിയുടെ പണി 90% വും പൂർത്തീകരിച്ചു. കഴിഞ്ഞു. പ്രവർത്തി മാർച്ച് 30ന്മുൻപ് തന്നെ കമ്മീഷൻ ചെയ്യാനായിരുന്നു പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്..ഇതിനിടയിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനവും അതോടെ തിരഞ്ഞെടുപ്പും വന്നത് കാരണമാണ് പ്രവർത്തി നീണ്ടുപോയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ച ട്ടം കഴിയുന്നതോടുകൂടി ഇതിന്റെ ഉദ്ഘാടനവും ഇതോടെ ഇതിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നതിനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്.
പൊതുജനങ്ങൾ സ്ഥിരമായി വന്ന് ചേരുന്ന ബസ് സ്റ്റാൻഡുകൾ , ആശുപത്രി പരിസരം , പഞ്ചായത്ത് ഓvഫീസ്, സ്കൂളുകൾ. എന്നിവിടങ്ങൾക്കു സമീപം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് വാട്ടർ എ.ടി.എം മെഷീൻ സ്ഥാപിക്കൽ പ്രോജക്ട് കൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉദ്ദേശിക്കുന്നത്.
വയനാട് ജില്ലയിൽ ആദ്യമായി ഈ മെഷീൻ സ്ഥാപിക്കുന്നത് പനമരം ബ്ലോക്ക് ഭരണസമിതിയാണ്. അഞ്ചു പഞ്ചായത്തിലെ വിവിധ ടൗണുകളിൽ ആണ്.ഇപ്പോൾ ഇത് സ്ഥാപിക്കുന്നത്.കൂടുതൽ സ്ഥലങ്ങളിലേക്ക് വാട്ടർ എടിഎം വ്യാപിപ്പിക്കുന്നതിന് ഭരണസമിതി ലക്ഷ്യമെടുന്നു. ഒരു ലിറ്റർ മിനറൽ വാട്ടറിനു കടകളിൽ 20 രൂപ നൽകേണ്ടി വരുമ്പോൾ ഒരു രൂപ നിരക്കിൽ അതേ ക്വാളിറ്റിയിൽ ഉള്ള വെള്ളം വാട്ടർ എടിഎമ്മിലൂടെ നൽകാൻ കഴിയും. ഇതുമൂലം ടൗണുകളിൽ പ്ലാസ്റ്റിക് കുപ്പിയുടെ അനാവശ്യ വലിച്ചെറിയാൻ തടയാൻ സാധിക്കുന്നതോടൊപ്പം ചെറിയ തുകക്ക് ശുദ്ധമായ കുടിവെള്ളം പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു വിവിധ കോയിനുകളും, ഫോൺ പേ , ഗൂഗിൾ പേ, തുടങ്ങിയ UPI അക്കൗണ്ടുകൾ വഴിയും പൊതുജനങ്ങൾക്ക് വെള്ളം ലഭ്യമാകും.. ഓരോ തവണ വെള്ളം എടുക്കുമ്പോഴും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പേരും, ജല സരംക്ഷണത്തെ കുറിച്ചുള്ള ചെറിയ വോയ്‌സും ഇതിലൂടെ കേൾക്കാൻ സാധിക്കും. ബ്ലോക്ക് പഞ്ചായത്തിലെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ നൽകിയ സ്ഥലത്താണ് ആദ്യഘട്ടത്തിൽ 5 വാട്ടർ എട്ടിഎമ്മുകൾ സ്ഥാപിക്കുന്നത് ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വാട്ടർ എ.ടി.എം. പ്രോജക്ട് പനമരം ബ്ലോക്ക് പഞ്ചായത്തിന്‍റെയും ജില്ലയിലെയും മികച്ച പ്രോജക്ടുകളിലും ഒന്നാണ് .

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ക്ലീൻ വെള്ളമുണ്ട’ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
Next post പ്രൊഫസർ നരേന്ദ്ര പ്രസാദ് ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു.
Close

Thank you for visiting Malayalanad.in