പനമരം: പനമരം ചങ്ങാടക്കടവ് – പരക്കുനി താമസിക്കുന്ന കോന്തിയോടൻ അബ്ദുൽ അസീസിൻ്റെ മകൾ അശ്റിൻ ലിയാനക്ക് SSLC പരീക്ഷയിൽ 9 A+ ഉണ്ട്. നേരിയ വ്യത്യാസത്തിലാണ് ഹിന്ദിയിൽ മാത്രം A+ നഷ്ടമായത് 2019ൽ ഉണ്ടായ പ്രളയ സമയത്താണ് പനി ബാധിച്ച് ഇൻഫെക്ഷൻ ആയതിനെ തുടർന്ന് ലിയാ നക്ക് അരക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടത്. ശരീരം വഴങ്ങിയില്ലെങ്കിലും മനസിന് ഒരു തളർച്ചയുമില്ലാതെ ഈ മിടുക്കി പഠനത്തിൽ മുന്നേറുകയായിരുന്നു , പരസഹായത്തോടെയാണ് ക്ളാസിൽ എത്താറുള്ളത് ലീയാന നേരിട്ട് സ്വന്തം തന്നെയാണ് SSLC പരീക്ഷ എടുതിയത് തുടർ പഠനത്തെ കുറിച്ച് കുട്ടി വാചാലയാണ് എനിക്ക് നന്നായി പഠിക്കണം ഉയരങ്ങളിൽ എത്തണം എൻ്റെ ശാരീരിക വൈകല്യം അതിന് തടസ്സമല്ല എന്ന് കുട്ടിയെ അനുമോദിക്കാൻ വീട്ടിലെത്തിയ ബദ്റുൽ ഹുദാ സാരഥികളോട് ലിയാന പറഞ്ഞു ലിയാനക്ക് പ്രോൽസാഹനമായി ബദ്റുൽഹുദയുടെ ഉപഹാരം ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി നൽകി, കാമ്പസ് ഇൻ ചാർജ് റഷീദുദ്ദീൻ ഇർഫാനി കാന്തപുരം, ഫായിസ് കണിയാമ്പറ്റ എന്നിരും ഒപ്പമുണ്ടായിരുന്നു ബദ്റുൽഹുദാ യുടെ അയൽവാസി കൂടിയായ ഈ കുടുമ്പത്തിന് ലിയാനയുടെ തുടർ പഠനത്തിനാവശ്യമായ ചെലവുകൾ ബദ്റുൽഹുദാ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ബത്തേരി: ചുള്ളിയോട് -സുൽത്താൻബത്തേരി സ്റ്റേറ്റ് ഹൈവേയിൽ സുൽത്താൻബത്തേരിക്കടുത്ത് അമ്മായിപ്പാലത്തു വച്ചാണ് സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് തലവനായിരുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാറും പാർട്ടിയും ചേർന്ന്...
കൽപ്പറ്റ: എസ്.എഫ്.ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത് അഭിമന്യു എൻഡോവ്മെന്റ് പുരസ്ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന് സമ്മാനിച്ചു. 40,000 രൂപയയും...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. റവന്യൂ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കിൾ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്...
കല്‍പ്പറ്റ: കേരളാ കാര്‍ഷിക സര്‍വകലാശാലയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംഘടിപ്പിക്കുന്ന ഒന്‍പതാമത് 'പൂപ്പൊലി 2025' അന്താരാഷ്ട്ര പുഷ്പമേള ബുധനാഴ്ച മുതല്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക...
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്...
കൽപ്പറ്റ: : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ...