പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി.

കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം പോളിൻ്റെ മകൾ സോനാ പോൾ . എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. മികച്ച വിജയം നേടിയ നേടിയ സോനാ പോളിനെ അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി. ഈ വിജയം ശരിക്കും പ്രചോദനം നൽകുന്നതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കുടുംബത്തെ നേരിൽ കണ്ടപ്പോൾ അവരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞതാണ്.വ്യക്തിപരമായ ഒരു ദുരന്തമുണ്ടായിട്ടും, ആപ്രതിസന്ധികൾക്കിടയിലും ദൃഢനിശ്ചയത്തോടെ പഠിച്ച് വളരെ മികച്ച പ്രകടനം കാഴ്ചവച്ചതിൽ സന്തോഷമുണ്ട്. പ്രയാസകരമായ ഒരു സമയത്ത് പിന്തുണ നൽകിയ കുടുംബത്തെയും സ്കൂളിനെയും ഇതോടൊപ്പം അഭിനന്ദിക്കുന്നു. ഭാവി ജീവിതത്തിലും സോന മികച്ച വിജയം നേടട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും അഭിനന്ദന സന്ദേശത്തിൽ രാഹുൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അൻപു ചാൾസ് 17 വർഷമായി പരിസ്ഥിതിക്കായി ഉലകം ചുറ്റുന്നു.
Next post മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു
Close

Thank you for visiting Malayalanad.in