അൻപു ചാൾസ് 17 വർഷമായി പരിസ്ഥിതിക്കായി ഉലകം ചുറ്റുന്നു.

കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനം സർവ്വ മേഖലയെയും ബാധിച്ച ഇക്കാലത്ത് ജല സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഉലകം ചുറ്റുകയാണ് ഒരു വൃദ്ധൻ . തമിഴ്‌നാട് നാമക്കൽ സ്വദേശിയായ അൻപു ചാൾസാണ് കഴിഞ്ഞ പതിനാറ് വർഷത്തിലധികമായി സൈക്കിൾ സവാരി നടത്തുന്നത്. . 50 വയസ്സിൽ തുടങ്ങിയ യാത്രയ്ക്കിടയിൽ ലക്ഷക്കണക്കിനാളുകളോട് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചാണ് സംവദിച്ചത് . അൻപു ചാൾസ് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എംഎ ബിരുദധാരിയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കൊൽക്കത്ത, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ 22 സംസ്ഥാനങ്ങൾ സന്ദർശിച്ചു. പാക്കിസ്ഥാൻ അതിർത്തി വരെയും എത്തി. . ഇതിനിടെ കോവിഡ് കാലത്ത് 2 വർഷത്തിൽ കൂടുതൽ സഞ്ചാരം നിർത്തിവച്ചു… അവിവാഹിതനാണ് അൻപു ചാൾസ്. പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ജല സംരക്ഷണത്തിൻ്റെയും പ്രാധാന്യമാണു ജനങ്ങളോട് പങ്കുവെക്കുന്നത് .. ദിവസവും 15 മുതൽ 20 കിലോമീറ്റർ വരെയാണു സൈക്കിൾ യാത്ര. കൂടെ കൊണ്ടു നടക്കുന്ന താൽക്കാലിക ടെന്റിലാണ് വിശ്രമം. സന്ദർശിക്കുന്ന സ്കൂ‌ളുകളിൽ നിന്നു അധ്യാപകരും നാട്ടുകാരും നൽകുന്ന ഭക്ഷണവും പണവും കൊണ്ടാണു ചെലവു കഴിയുന്നത്. 67 വയസ്സായതിനാൽ സൈക്കിൾ ചവിട്ടിയുള്ള സഞ്ചാരം ഇനി പ്രയാസമാണ്. 5 ദിവസമായി വയനാട്ടിൽ സഞ്ചരിക്കുന്നു. വയനാട്ടിലെ സന്ദർശനം കഴിഞ്ഞാൽ നേരെ തമിഴ്‌നാട്ടിലേക്കു തിരിച്ചുപോയി മുഖ്യമന്ത്രിയെ കണ്ടു ഒരു ഇലക്ട്രിക് സൈക്കിൾ സംഘടിപ്പിക്കണമെന്ന് അൻപു ചാൾസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു ബെം​ഗ്ലൂരു ; രാജ്യാന്തര മോഡലുകളും മുൻനിര സിനിമാതാരങ്ങളുമടക്കം ഷോയിൽ അണിനിരക്കും.
Next post പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി.
Close

Thank you for visiting Malayalanad.in