വെള്ളമുണ്ട: കേരള ബാങ്കിൻ്റെ മെയ്റ്റി മെയ് ക്യാമ്പയിന്റെ വെള്ളമുണ്ട ശാഖ തല ഉദ്ഘാടനം പുതുതായി അകൗണ്ട് ആരംഭിച്ചുകൊണ്ട് എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കേരള ബാങ്ക് വെള്ളമുണ്ട ശാഖമാനേജർ നജീബ് എം, ജംഷീറലി സി. വി, അബ്ദുൽ മുത്തലിബ്, മഞ്ജുഷ വി തുടങ്ങിയവർ സംബന്ധിച്ചു.
പ്രദേശത്തെ കർഷകരേയും മറ്റും ചേർത്ത് പിടിച്ച് കേരള ബാങ്ക് വെള്ളമുണ്ടയുടെ ജനകീയ ബാങ്കായി മാറിയിരിക്കുകയാണെന്നു ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
സെലിബ്രിറ്റി അകൗണ്ടുകൾ ആരംഭിക്കുന്ന ബാങ്കിന്റെ സവിശേഷ ക്യാമ്പയിൻ ആണ് Mighty May ക്യാമ്പയിൻ.
ന്യൂജന്‍ ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിലേക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കി വിവിധ പദ്ധതികളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കേരള ബാങ്ക് കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്ക് ആയി മാറിയിരിക്കുകയാണ്. സേവനങ്ങള്‍ സാധാരണക്കാരായ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് കേരള ബാങ്ക് നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....