കൽപ്പറ്റയിൽ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

.
കൽപ്പറ്റ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.സ്കൂൾ വിപണിയിലെ മുഴുവൻ സാധനങ്ങളും ഗുണമേന്മയോടെയും, വിലക്കുറവിലും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് മെയ് – 2 മുതൽ ജൂൺ – 30 വരെ ആണ് സ്കൂൾ ബസാറിന്റെ പ്രവർത്തനം. കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് അടുത്തായി ന്യൂഹോട്ടലിന് എതിർവശം പ്രവർത്തനം ആരംഭിച്ചു. ബ്രാൻഡഡ് കമ്പനി നോട്ട് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, പേനകൾ, പെൻസിലുകൾ,ലഞ്ച് ബോക്സ്, ഇൻസ്ട്രുമെന്റ് ബോക്സ് , തുടങ്ങി വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാവിധ സ്റ്റേഷനറി സാധനങ്ങളും 30% വരെ ഡിസ്കൗണ്ട് നൽകി കൊണ്ടാണ് വിതരണം ചെയ്യുന്നത്. സ്കൂൾ ബസാറിന്റെ പ്രവർത്തന ഉദ്ഘാടനം സംസ്ഥാന സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കെ ആർ ജിതിൻ, സംഗീത് സന്തോഷ്‌, ഷംലാസ്,സെബാസ്റ്റ്യൻ സർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം: ഡി.എം.ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി
Next post ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്
Close

Thank you for visiting Malayalanad.in