മേപ്പാടി: കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം ദിനംപ്രതി കൂടി വരുന്നത് കൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളും കൂടിവരികയാണ്. ഒപ്പം മറ്റ് അസുഖങ്ങൾ കാരണം കരൾ ക്ഷയിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ രോഗ തീവ്രത മനസ്സിലാക്കി ചികിത്സ ആരംഭിച്ചാൽ ഇതുമൂലമുണ്ടാകുന്ന പല ഭവിഷത്തുകളും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഇവിടെയാണ് ഹെൽത്ത് ചെക്ക് അപ്പിന്റെ പ്രാധാന്യം. ലോക കരൾ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഉദര – കരൾ രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 19 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക മെഡിക്കൽ ചെക്ക് അപ്പ് ക്യാമ്പ് സംഘടിപിക്കുന്നു. ലിവർ ഫങ്ഷൻ ടെസ്റ്റ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പി ടി ഐ എൻ ആർ, മഞ്ഞപിത്തം സ്ഥിരീകരിക്കുന്നതിനുള്ള ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി ടെസ്റ്റുകൾ, വയറിന്റെ സ്കാനിങ് എന്നിവ കൂടാതെ ഉദര – കരൾ രോഗ വിദഗ്ദ്ധന്റെ പരിശോധനയടക്കം 2725 രൂപയുടെ പാക്കേജ് ഇപ്പോൾ ക്യാമ്പിന്റെ ഭാഗമായി 999 രൂപയ്ക്ക് നൽകുന്നു. ഈ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾക്കും ബുക്കിഗിംനും 8111881086 എന്ന നമ്പറിൽ വിളിക്കുക. ഓർക്കുക, ശരിയായ രോഗനിർണയവും കൃത്യസമയത്തെ വിദഗ്ദ്ധ ചികിത്സയും ഒപ്പം ചിട്ടയായ ജീവിത ശൈലിയും ഒരു പരിധി വരെ കരൾ രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...
പാലക്കാട്.. കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അപകടത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട്...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക്...