പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ വിധിച്ച് കോടതി. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്‌ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്. 2021 ജൂൺ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊല പാതകം നടന്നത്. പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം പ്രതി അയൽവാസിയായ നെല്ലിയമ്പം കായ ക്കുന്ന് കുറുമക്കോളനിയിലെ അർജ്ജുൻ അറസ്റ്റിലാവുന്നത്. അർജുൻ കുറ്റക്കാരനെന്ന് കഴിഞ്ഞ ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. . ഫെബ്രുവരി ആദ്യവാരം തുടങ്ങി വിസ്താരം കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി രണ്ടിൽ കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത് . കൊലപാതകത്തിന് വധശിക്ഷയും മോഷണത്തിന് പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഡിവൈഎസ്പി എ പി ചന്ദ്രൻ സി ഐ അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപാദം അഭിഭാഷകൻ അഡ്വക്കേറ്റ് പി ജെ ജോർജ് പറഞ്ഞു
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...