. കൽപ്പറ്റ: കൊലപാതക കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു . കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (49) കോടതി ശിക്ഷിച്ചത്. . 2021 ആഗസ്റ്റ് 25- ന് ആണ് ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഷിനി പൊള്ളലേറ്റ് കൊല്ലപ്പെട്ടത്. 2021 ആഗസ്റ്റ് 24-ന് ഉച്ചക്ക് കുപ്പാടി ഓടപ്പള്ളം എന്ന സ്ഥലത്ത് വീട്ടിൽ വച്ച് പ്രതി ഉണ്ണികൃഷ്ണൻ (49) കുപ്പാടി വില്ലേജിൽ പ്രതിയുടെ പേരിലുള്ള വീട്ടിൽ നിന്നും ഭാര്യ ഷിനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഭാര്യ ഷിനിയെ വീട്ടിലെ അടുക്കളയിൽ വച്ച് ചായിപ്പിൽ സൂക്ഷിച്ചുവെച്ച മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ ഷിനി പിറ്റേ ദിവസം ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് സുൽത്താൻബത്തേരി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 681/21 ആയി കേസ് രജിസ്റ്റർ ചെയ്തു . സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നിയാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ട് 2 ജഡ്ജ് എസ്.കെ. അനിൽകുമാറാണ് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴ കൊടുക്കാനും വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ ഹാജരായി. എസ്.സി.പി.ഒ.നൂർ മുഹമ്മദ്, സി.പി.ഒ. അനൂപ് പി. ഗുപ്ത എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...