മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ദ്വിദിന സെമിനാര്‍ എന്‍സിടിഇ ജനറല്‍ കൗണ്‍സില്‍ അംഗം ജോബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ‘എക്സ്പ്ലോറിംഗ് ന്യൂറോ കോഗ്നിറ്റീവ് ഫൗണ്ടേഷന് ഓഫ് മൈന്ഡ്ഫുള് എഡ്യുക്കേഷന്‍ വിതിന്‍ ദ ഫ്രെയിം വര്‍ക്ക് ഓഫ് ദ എന്‍ഇപി 2020’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. കുടമാളൂര്‍ യൂണിവേഴ്സിറ്റി ബിഎഡ് സെന്ററിലെ അധ്യാപകന് ഡോ. പി.പി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ടോമി കെ.ഔസേപ്, ബി.കെ. പ്രിയേഷ്കുമാര്‍, പ്രഫ. സലീല്‍ എം, സുജാ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ നിന്നുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാർ കോഡിനേറ്റർ പി. ശരത്കുമാര്, അധ്യാപകരായ കെ.എസ്. ബിന്‍ഷ, സുജാ ജോണ്‍, എം.സി.സൗമ്യ, ജോണ്സണ് ജേക്കബ്, ഷെല്‍മി ഫിലിപ്, നോഡല്‍ ഓഫീസര്‍ ഇ.വി. ഷൈജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
..
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....