കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബിന്ദു മിൽട്ടനാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. എം.ഡി ശ്യാമള ജനറൽ സെക്രട്ടറിയും ലിലിയ തോമസ് പുതിയ ട്രഷററായും ചുമതലയേറ്റു. സജിനി ലതീഷ് , ബീന സുരേഷ് എന്നിവർ പുതിയ ജോയിന്റ് സെക്രെട്ടറിമാരാണ്. പാർവതി വിഷ്ണു ദാസ് പ്രോഗ്രാം കോഡിനേറ്ററായും ചുമതലയേറ്റു. അന്ന ബെന്നിയാണ് സോഷ്യൽ മീഡിയ കൺവീനർ. കൽപ്പറ്റ വുഡ്ലാൻഡ്സ് ഹോട്ടലിൽ നടന്ന സംഘടനയുടെ വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികൾ അധികാരമേറ്റത് . പതിനൊന്ന് ഡയറക്ർമാർ ഉൾപ്പെടെയുള്ള പുതിയ ഭരണ സമിതിയും ചുമതലയേറ്റിട്ടുണ്ട്. പതിനൊന്ന് ഡയറക്ർമാർ ഉൾപ്പെടെയുള്ള പുതിയ ഭരണ സമിതിയും ചുമതലയേറ്റിട്ടുണ്ട്. വനിതാ സംരംഭകർക്കും പ്രഫഷനലുകൾക്കും വേണ്ടി 2022 ഏപ്രിലിൽ ആണ് വിമൻ ചേംബർ രൂപീകരിച്ചത് . സ്ത്രീകൾക്ക് വേണ്ടിമാത്രമുള്ള കേരളത്തിലെ ആദ്യത്തെ ചേംബർ കൂടിയാണിത്. ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച സംഘടനയുടെ ആസ്ഥാനം വയനാട്ടിലാണ്. ബംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെലെസ്റ്റിയൽ ഗാർഡൻ എന്ന സ്റ്റാർട്ടപ്പിന്റെ ഡയറക്ടറായ ബിന്ദു മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും കൂടിയാണ്. ബാങ്കിങ് രംഗത്തെ ദീർഘ നാളത്തെ പ്രവർത്തന പരിചയമുള്ള എം.ഡി ശ്യാമള വെസ്റ്റ്മൗണ്ട് കഫെ എന്ന സ്ഥപനത്തിന്റെ സാരഥിയാണ്. വനിതകൾക്കായി യാത്രകൾ സംഘടിപ്പിയ്ക്കുന്ന ചിത്രശലഭം ട്രാവൽ ഏജൻസി എന്ന ടൂറിസം കമ്പനിയുടെ അമരക്കാരിയാണ് ലിലിയ തോമസ്.
സജിനി ലതീഷ് സ്വതത്ര സംരംഭകയും ബീന സുരേഷ് സുവർണ്ണ രാഗം മ്യൂസിക് കമ്പനിയുടെ സാരഥിയുമാണ്. പാർവതി വിഷ്ണു ദാസ് കാരാപ്പുഴ വില്ലേജ് റിസോർട്ടിന്ൻറെ പാർട്ണറാണ് . വാൽനട് കേക്സ് പർട്ട്ണറാണ് അന്ന ബെന്നി.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...