– 2023 ല്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായ സംഭവത്തിലാണ് തുടരന്വേഷണത്തിലൂടെ എം.ഡി.എം.എയുടെ ഉറവിടം തെരഞ്ഞ് മറ്റു മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത്
മീനങ്ങാടി: ബംഗളൂരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശിയെ വയനാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മീനങ്ങാടി പോലീസും പിടികൂടി. കണ്ണൂര്‍, ആനയിടുക്ക്, ആമിനാസ് വീട്ടില്‍ വാവു എന്ന തബ്ഷീറി(28)നെയാണ് വെള്ളിയാഴ്ച കര്‍ണാടകയിലെ മാണ്ഡ്യയില്‍ െവച്ച് മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 2023 ല്‍ മീനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് ലഹരികടത്തിലെ മുഖ്യകണ്ണി പോലീസിന്റെ വലയിലാകുന്നത്.
2023 ഡിസംബറില്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവിനെയും, എം.ഡി.എം.എ വാങ്ങി നല്കിയയാളെയും മീനങ്ങാടി പോലീസ് പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി ടൗണില്‍ വച്ച് നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തില്‍ വി.എം സുഹൈല്‍(34)നെയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൈലിന് എം.ഡി.എം.എ കൈമാറിയ മേപ്പാടി നെടുമ്പാല നത്തംകുനി സ്വദേശിയായ ചുണ്ടേല്‍തൊടിവീട്ടില്‍ അമലി(23)നെയുമാണ് പിടികൂടിയത്. ഇവരെ ബംഗളൂവൂവില് എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് എം.ഡി.എം.എ നല്കിയ കോഴിക്കോട്, ചേളന്നൂര്‍, അംബികാസദനം വീട്ടില്‍ അശ്വിനെയും പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നി്ന്നാണ് അശ്വിന് എം.ഡി.എം.എ നല്കിയ തബ്ഷീറിനെ കുറിച്ചറിയുന്നതും, കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതില്‍ തബ്ഷീറിനുള്ള പങ്ക് വ്യക്തമാകുന്നതും. തുടര്‍ന്ന്, മാസങ്ങളെടുത്ത് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു നടത്തിയ പോലീസിന്റെ ഓപ്പറേഷനിലാണ് ഇയാള്‍ വലയിലാകുന്നത്. തബ്ഷീറിന് കര്‍ണാടകയിലും കേരളത്തിലും നിരവധി ലഹരി കേസുകളുണ്ട്. ബാംഗ്ളൂരില്‍ മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നയാളുമാണ്.
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു...
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...