യു ഡി എഫ് ബത്തേരിയിൽ 1000 കുടുംബ യോഗങ്ങൾ നടത്തും

സുൽത്താൻ ബത്തേരി:രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നത് ലക്ഷ്യമാക്കി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 1000 കുടുംബ യോഗങ്ങൾ നടത്തുമെന്ന് യു ഡി എഫ്. 100 ലധികം ആളുകളെ ഓരോ കുടുംബ യോഗത്തിലും പങ്കെടുപ്പിക്കും ദേശീയ സംസ്ഥാന നേതാക്കൾ യോഗങ്ങളിൽ രാഹുൽ ഗാന്ധിയുടെ വിജയത്തിൻ്റെ പ്രാധാന്യം വിശദീകരിച്ച് പങ്കെടുക്കും.കുടുംബ യോഗങ്ങളുടെ വിജയത്തിനായി മണ്ഡലം തോറും കമ്മിറ്റികൾ രൂപീകരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം കുടുംബ സംഗമകമ്മിറ്റി ചെയർമാൻ ഷാജി ചുള്ളിയോട് അധ്യക്ഷത വഹിച്ചു. കൺവീനർ എം എ ഉസ്മാൻ, കെ ഇ വിനയൻ ,ഡി പി രാജശേഖരൻ, അബ്ദുള്ള മാടക്കര, ഉമ്മർകുണ്ടാട്ടിൽ, റ്റിജി ചെറുതോട്ടിൽ, സീത വിജയൻ, ഷിനോജ് കടുപ്പിൽ, ശിവരാമൻ പാറക്കുഴി, കണക്കയിൽ മുഹമ്മദ്, നസീറ ഇസ്മായിൽ, സണ്ണി നെടുങ്കല്ലേൽ, ബിന്ദു സുധീർ ബാബു പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണമെന്ന് മലയോര കർഷകസംഘം
Next post ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ടൂറിസം കൂട്ടായ്മ ജില്ലാകലക്ടർക്ക് നിവേദനം നൽകി.
Close

Thank you for visiting Malayalanad.in