
വയനാട്ടിൽ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. കൽപ്പറ്റ, പെരുന്തട്ട,പൂളക്കുന്ന് മന്ദേപുരം വീട്ടിൽ നിയാസ്(26)നെയാണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഉത്തരവിറക്കുകയായിരുന്നു. മുൻപ് ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയ നിയാസ് വീണ്ടും കുറ്റകൃത്യത്തിലുൾപ്പെട്ടതിനെ തുടർന്നാണ് നടപടി. മറ്റൊരു കേസിൽ പെട്ട് കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കൊലപാതകം, കവർച്ച, ദേഹോപദ്രവം, എൻ.ഡി.പി.എസ് ഉള്‍പ്പെടെ നിരവധി കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.
More Stories
തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി – പിടിയിലായത് കാപ്പ കേസിലെ പ്രതി
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്.
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു...
ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ : വൈത്തിരിയിൽ മണ്ണിടിച്ചിൽ :നാളെ വയനാട്ടിൽ റെഡ് അലർട്ട്
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
യു ഡി ടി എഫ് നേതൃത്വത്തിൽ സംസ്ഥാന സർക്കാറിനെതിരെ പ്രക്ഷോഭം തുടരും. അഡ്വ.എം.റഹമത്തുള്ള
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
എം.ഡി.എം.എയുമായി യുവാവ് പിടിയില്‍ : ദൗത്യത്തിൽ പങ്കാളികളായി 666 വൈത്തിരി ഫുട്ബോൾ ക്ലബും
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...