ഇഫ്താർ മതസൗഹാർദ്ദ വേദികൾ:ഡോ :റാഷിദ് കൂളിവയൽ

മാനന്തവാടി: .ഇഫ്താർ സംഗമങ്ങൾ മത സൗഹാർദ്ദത്തിൻ്റെയും, സൗഹ്യദം പങ്കുവെക്കുന്നതിൻ്റെയും വേദികളാണെന്ന് ഇമാം ഗസ്സാലി ഡയറക്ടർ ഡോ: റാഷിദ് കൂളിവയൽ, പകൽ മുഴുവൻ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കി കൊണ്ട് വ്രതമെടുത്ത് എല്ലാ വിഭാഗങ്ങളോടൊപ്പമിരുന്ന് സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കുമ്പോഴുണ്ടാകുന്ന മനസം ത്യപ്തി ഏറെയാണ്. വ്രതത്തിൻ്റെ സന്ദേശം എല്ലാവരെയും സ്നേഹിക്കുക എന്നതാണെന്നും അതുൾകൊണ്ട് മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെ സ്നേഹിക്കുവാൻ എല്ലാവർക്കും കഴിയണം വ്രതാനുഷ്ട്രാനത്തോടൊപ്പം നിർദ്ദനരേയും, ദുരിതമനുഭവിക്കുന്നവരെയും രോഗികളെയും നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ട്സഹായിക്കുവാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡബ്ലു.എം.ഒ.റംസാൻ ക്യാമ്പയിനിൻ്റെ ഭാഗമായി മാനന്തവാടി മുനിസിപ്പാലിറ്റി കമ്മറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ:ബാസിം ഗസ്സാലി, ഡബ്ല്യു.എം.ഒ.സിക്രട്ടറിമായൻ മണിമ, അണിയാരത്ത് മമ്മൂട്ടി ഹാജി, അഹമ്മദ് മാസ്റ്റർ, പടയൻ മുഹമ്മദ്, ജേക്കബ് സെബാസ്റ്റ്യൻ, ചക്കര ആവഹാജി, ചാപ്പേരി മൊയ്തു കെ.സി.അസീസ്, വി.ഹസ്സൈനാർ ഹാജി, അശ്രറഫ് പേര്യ, സി.മമ്മുഹാജി, സി. കുഞ്ഞബ്ദുള്ള, കടവത്ത് മുഹമ്മദ്, ഡോ.സക്കീർ ,അഡ്വ: എൻ.കെ.വർഗ്ഗീസ്, കണ്ണോളി മുഹമ്മദ്, അഡ്വ.അബ്ദുൽ റഷീദ് പടയൻ, പി.വി.എസ്.മൂസ്സ, കെ.ഉസ്മാൻ, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോൺഗ്രസ് നൽകുന്ന തെറ്റായ സന്ദേശം ബി.ജെ.പിയെ അധികാരത്തിലേറ്റും – എൻ സി പി – എസ് വയനാട് ജില്ലാ കമ്മിറ്റി.
Next post ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജ് പിടിയില്‍
Close

Thank you for visiting Malayalanad.in