കോൺഗ്രസ് നൽകുന്ന തെറ്റായ സന്ദേശം ബി.ജെ.പിയെ അധികാരത്തിലേറ്റും – എൻ സി പി – എസ് വയനാട് ജില്ലാ കമ്മിറ്റി.

കൽപ്പറ്റ : കേരളത്തിൽ ബിജെപി നയിക്കുന്ന എൻ ഡി എ മുന്നണി ഒരു ലോകസഭാ മണ്ഡലത്തിലും കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുടെ പ്രധാന എതിർകക്ഷി അല്ലാതിരികേ ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയുടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വനിതാ സംഘടനയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആനി രാജയെ ലോകസഭയിൽ 33% സ്ത്രീ സംവരണം വേണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധി എതിർക്കുന്നത് അഖിലേന്ത്യാതലത്തിൽ ബിജെപിക്കെതിരെ ധീരമായ പോരാട്ടങ്ങൾ കാഴ്ചവച്ച ഒരു ധീരവനിത എന്ന പരിഗണന പോലും നൽകാതെ ആണെന്നും കൂടാതെ അവരുടെ സ്ഥാനാർത്ഥത്തെ എതിർത്തുകൊണ്ട് ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള വയനാട് ലോകസഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ ആലപ്പുഴയിലും സിപിഎമ്മിന്റെ സിറ്റിംഗ് എംപിയായ എ എം ആരിഫിനെതിരെ മത്സരിക്കുന്നത് ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിയെ എതിരിടാൻ കഴിവില്ലാത്തതു കൊണ്ടാണെന്നും, മൃദുത്വ ഹിന്ദുത്വ സമീപനം വച്ചുപുലർത്തുന്ന കോൺഗ്രസ് നേതാക്കൾ ബിജെപിക്കെതിരെ ഒരു ചുക്കും ചുണ്ണാബും ചെയ്യുവാൻ കഴിവില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുക ആണെന്നും ഇന്ത്യ മുന്നണിയെ ഒരു പ്രഹസന മുന്നണി ആക്കി മാറ്റിക്കൊണ്ട് ബിജെപി ശക്തി കേന്ദ്രങ്ങളിൽ നിന്ന് കോൺഗ്രസ് ഒളിച്ചോടി ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്നും എൻ സി പി-എസ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
വയനാട് ജില്ലാ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ലോകസഭയിൽ ഔദ്യോഗികമായി ഉന്നയിക്കുവാൻ കേന്ദ്ര ഗവർമെന്റ് ആരായിരുന്നാലും പ്രശ്നപരിഹാരം കാണുന്നതുവരെ വയനാടിന്റെ ശബ്ദമായി കത്തിജ്വലിക്കാൻ വയനാട് മണ്ഡലത്തിൽ സ്ഥിരമായി സാന്നിധ്യം അറിയിക്കുവാൻ ആനിരാജയ്ക്ക് മാത്രമേ കഴിയൂ എന്നും യോഗം വിലയിരുത്തി, ആയതിനാൽ വയനാടിന്റെ സ്പന്ദനങ്ങൾ അറിയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ ആനിരാജയെ വിജയിപ്പിക്കുവാൻ മുഴുവൻ ജില്ലാ ബ്ലോക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും രംഗത്തിറങ്ങുവാനും ബ്ലോക്കുകളിലും മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാനും ജില്ലാ ബ്ലോക്ക് മണ്ഡലം തല നേതാക്കന്മാരെ യോഗം ചുമതലപ്പെടുത്തി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ ജില്ലാ ബ്ലോക്ക് നേതാക്കളായ ജോണി കൈതമറ്റം , അനൂപ് ജോജോ, പി സദാനന്ദൻ, സലിം കടവൻ, എം കെ ബാലൻ, ഷാബു എ പി, അഡ്വ: കെ യു ബേബി, സുരേന്ദ്ര ബാബു, ജെയിംസ് മാങ്കുത്തെൽ, സുധീഷ് മുട്ടിൽ, ടി പി നുറുദ്ദീൻ, മമ്മൂട്ടി എളങ്ങോളി, ഷൈജു വി കൃഷ്ണ, സ്റ്റീഫൻ കെ സി , അഡ്വ: എം ശ്രീകുമാർ , പി അശോകൻ, രാജൻ മൈക്കിൾ, സി എം വത്സല, മല്ലിക ആർ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സി.എ.എ കേസുകളോടൊപ്പം ശബരിമല കേസുകളും പിൻവലിക്കാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതി: കെ.സുരേന്ദ്രൻ
Next post ഇഫ്താർ മതസൗഹാർദ്ദ വേദികൾ:ഡോ :റാഷിദ് കൂളിവയൽ
Close

Thank you for visiting Malayalanad.in