യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി മാനന്തവാടി പോലീസ് പോലീസ് പിടികൂടി

മാനന്തവാടി: യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കണ്ണവം വിനീഷ് ഭവനിൽ എം വിനീഷ് (40) നെയാണ് 18.03.2024 തിയ്യതി പുലർച്ചെ തലപ്പുഴ അമ്പലക്കൊല്ലിയിലെ ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും പിടി കൂടിയത്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍, ചാമേരി വീട്ടില്‍ സി. പ്രവീഷ്(32), കൂത്തുപറമ്പ് കാടാച്ചിറ ചീരാങ്കോട്ട് വീട്ടില്‍ സി. വിപിന്‍ലാല്‍(29) എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടുകയും കടമ്പൂർ കുണ്ടത്തിൽ വീട്ടിൽ അമൽ(27) കോടതിയിൽ കീഴടങ്ങുകയുമായിരുന്നു. ഇവർ റിമാൻഡിലാണ്.
27.02.2024 നാണ് കേസിനസ്പദമായ സംഭവം നടന്നത്. പെരുവക സ്വദേശി ജസ്റ്റിന്നും സുഹൃത്തും ബാങ്കിൽ അടക്കാനുള്ള 23 ലക്ഷം രൂപയുമായി കാറിൽ പോകും വഴിയാണ് കവര്‍ച്ചാ സംഘം ഇന്നോവയില്‍ പിന്തുടര്‍ന്ന് ഒണ്ടയങ്ങാടി, കൈതക്കൊല്ലി ഭാഗത്ത് വെച്ച് പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 13 എ.ടി 8125 വാഹനവും കസ്റ്റഡിയിലെടുത്തു.
മാനന്തവാടി ഇൻസ്‌പെക്ടർ എസ് എച്ച് ഓ എം വി ബിജു,എസ്.ഐ. ജാന്‍സി മാത്യു, എ.എസ്.ഐമാരായ ബിജു വര്‍ഗീസ്, കെ.വി. സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റാംസണ്‍,റോബിൻ സിവില്‍ പോലീസ് ഓഫീസറായ അഫ്‌സല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എൽ.ഡി.എഫ് ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു
Next post പിണറായി വിജയന്‍ മുതലാളിത്വത്തിന് മുമ്പില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവ്: മാത്യു കുഴല്‍നാടന്‍
Close

Thank you for visiting Malayalanad.in