കാപ്പ ചുമത്തപ്പെട്ട സ്ഥിരം കുറ്റവാളിയെ അതിസാഹസികമായി വയനാട് പോലീസ് മൈസൂരിൽ നിന്ന് പിടികൂടി.

കൽപ്പറ്റ: കൊലപാതകം, മോഷണം, പോക്സോ, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും എക്സൈസ് കേസുകളിലും പ്രതിയായ നിരന്തര കുറ്റവാളിയെ അതി സാഹസികമായി വയനാട് പോലീസ് മൈസൂരിൽ നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം വയനാട് ജില്ലാ കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച വൈത്തിരി പൊഴുതന പെരിങ്കോട കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി(40)യെയാണ് വൈത്തിരി പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 17.03.2024 ശനിയാഴ്ച രാത്രി പിടികൂടിയത്. തമിഴ്നാട് ഷോളർമറ്റം പോലീസ് സ്റ്റേഷൻ പരിധിയിൽ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊന്ന് കെട്ടിതൂക്കി കവർച്ച നടത്തിയ കേസിലും മറ്റു കേസുകളിലും ഇയാൾ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്.
മുമ്പും, ഇയാൾ കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടു കടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. അടുത്തകാലത്ത് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു. പോലീസിൻ്റെ നിരീക്ഷണത്തിൽ ആണെന്ന് മനസ്സിലാക്കിയ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ദിവസങ്ങളായി കർണാടകയിലെ ബാംഗ്ലൂർ, മൈസൂർ ഭാഗങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. തമിഴ്നാട് ഷോളർമറ്റം പോലീസ് സ്റ്റേഷൻ പരിധിയിൽ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരൻ കൊന്ന് കെട്ടിതൂക്കി കവർച്ച നടത്തിയ കേസിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്.
അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വൈത്തിരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മുരളിധരൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാലു ഫ്രാൻസിസ്, ഉനൈസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് ഡംപ്സൈറ്റിൽ ബയോമൈനിംഗ് & ബയോറെമഡിയേഷൻ പദ്ധതി തുടങ്ങി.
Next post എൽ.ഡി.എഫ് ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു
Close

Thank you for visiting Malayalanad.in