തലപ്പുഴ ഗ്രാൻ്റ് സുപ്പർ മാർക്കറ്റ് കത്തിച്ചു കടയുടമ അറസ്റ്റിൽ

മാനന്തവാടി: തലപ്പുഴ ടൗണിലെ ഗ്രാൻ്റ് സുപ്പർ മാർക്കറ്റ് കത്തിനശിച്ച സംഭവത്തിൽ കടയുടമ വാളാട് കൊത്താറ റൗഫ് (291 നെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രവരി 26 ന് പുലർച്ചെ 2 മണിക്കാണ് തലപ്പുഴയിലെ ഗ്രാൻ്റ് സുപ്പർ മാർക്കറ്റിന് തീപിടിച്ചത്.മാനന്തവാടി കൽപ്പറ്റ എന്നിവിങ്ങളിൽ ഫയർഫോഴ്സ് എത്തിയാണ് പോലിസിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെ തി അണച്ചത്. വൻ ദുരന്തമാണ് ഒഴിവായത്.സാമ്പത്തികനഷ്ടവും ഇൻഷുറൻസ് തുക ലഭിക്കുന്നതിനും വേണ്ടിയാണ് സൂപ്പർ മാർക്കറ്റ് കത്തിച്ചതെന്ന് ഉടമ പോലിസിസ് ചോദ്യം ചെയ്ലിൽ സമ്മതിച്ചു.തലപ്പുഴ പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ഷാ,, എസ് ഐ വിമൽ ചന്ദ്രൻ, സിവിൽ പോലിസ് ഓഫീസർ, കെ എസ് ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ച സംഭവം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍
Next post വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
Close

Thank you for visiting Malayalanad.in