സിദ്ധാർത്ഥിൻ്റെ മരണം അന്വേഷിക്കാൻ സി.ബി.ഐ യെ ഏൽപ്പിക്കുമെന്ന് മുഖ്യമന്ത്രി.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. പോലീസ് അന്വേഷണം നടന്നു വരികയാണന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് ബഹു മുഖ്യ മന്ത്രിക്ക് നൽകിയിട്ടുണ്ട്.
കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസ് സ്റ്റേഷനുകളിൽ വനിതാ ദിനാചരണം നടത്തി.
Next post മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള നയരൂപീകരണം വേണമെന്ന് വിദഗ്ധർ
Close

Thank you for visiting Malayalanad.in