കൽപ്പറ്റ: അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് റേഡിയോ മാറ്റൊലിയുമായി ചേർന്ന് സ്ത്രീപക്ഷ സംവാദം സംഘടിപ്പിക്കും. `വനവും വന്യമൃഗങ്ങളും അതിർത്തി ഗ്രാമങ്ങളും- സഹ ജീവനം സാധ്യമാക്കാൻ ‘എന്ന വിഷയത്തിലൂന്നിയാണ് സംവാദം. വന്യ മൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും വനാതിർത്തികളിൽ നിന്നുള്ളവരും വനപാലകരും നിയമ വിദഗ്ധരും പ്രകൃതി സ്നേഹികളും ജനപ്രതിനിധികളും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളെയും ഒരുമിപ്പിച്ചാണ് സ്ത്രീപക്ഷ സംവാദം സംഘടിപ്പിക്കുന്നത്. 9 നു മാനന്തവാടി ന്യൂമാൻസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തു മുതൽ ഒരു മണി വരെയാണ് സംവാദം നടക്കുക. മുൻ മന്ത്രി പി.കെ ജയലക്ഷ്മി, കാരിത്താസ് ഇന്ത്യയുടെ മുൻ മേധാവി ഫാദർ വർഗീസ് മറ്റമന , അസിസ്റ്റൻ കൺസർവേറ്റർ ഓഫ് ഫോറസ്ററ് ജോസ് മാത്യു , പൂക്കോട് വെറ്റിനറി യുണിവേഴിസിറ്റിയിലെ വൈൽഡ് ലൈഫ് സ്റ്റഡീസ് സ്പെഷ്യൽ ഓഫീസർ ജോർജ്ജ് ചാണ്ടി , നിയമ വിദഗ്ധ ഗ്ലാഡിസ് ചെറിയാൻ എന്നിവരും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളും ഇരകളും സംവാദത്തിൽ പങ്കെടുക്കും.ചേംബർ സെക്രട്ടറി ബിന്ദു മിൽട്ടൺ സംവാദത്തിന്റെ മോഡറേറ്ററാകും. മാധ്യമപ്രവർത്തകൻ സി.വി.ഷിബുവാണ് സംവാദത്തിന്റെ അവതാരകൻ. പരിപാടിയിൽ ചേമ്പർ പ്രസിഡന്റ് അന്ന ബെന്നി സ്വാഗതവും റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ തോമസ് നന്ദിയും പറയും . തെരെഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ ഊന്നിയാണ് സംവാദം നടക്കുക. മനുഷ്യ- വന്യ ജീവി സംഘർഷം കേരളത്തിൽ വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽ കൈക്കൊള്ളേണ്ട പ്രശ്ന പരിഹാരങ്ങൾ ചർച്ച ച്യ്ത ക്രോഡീകരിയ്ക്കുയാണ് സ്ത്രീപക്ഷ സംവാദം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു . സ്ത്രീകളെയാണ് പ്രശ്നം കൂടുതൽ ബാധിക്കുന്നത് എന്നുള്ളത് കൊണ്ടാണ് സ്ത്രീ പക്ഷ സംവാദം സംഘടിപ്പിക്കുന്നത്. ചർച്ചയിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...