ട്രെൻഡായി വനിതാ വ്ളോഗർമാരുടെ ട്രക്കിംഗ്: ഹിറ്റായി 900 കണ്ടിയും കാരാപ്പുഴയും

കൽപ്പറ്റ: ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ടൂറിസം മേഖലയിൽ മുൻനിരയിലുള്ള വയനാട്ടിൽ ഇപ്പോൾ ട്രെൻഡ് ആവുകയാണ് വനിതകളുടെ ട്രക്കിങ്ങും സാഹസിക വിനോദസഞ്ചാരവും. വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ സഹകരണത്തോടെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയവിംഗ്സും ഒമാകും ചേർന്ന് വനിതാ ദിനത്തോടനുബന്ധിച്ച് നാലാം തവണയും സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച വനിതാ ട്രക്കിംഗിന് മികച്ച പ്രതികരണമാണുണ്ടായത്. ട്രാവൽ വ്ളോഗർമാരായ വനിതാ പ്രതിനിധികളാണ് രണ്ട് ദിവസത്തെ വയനാട് സന്ദർശനത്തിന് എത്തിയത്. ജോലി തിരക്കുകൾക്കും വീട്ടുകാര്യങ്ങൾക്കിടയിലും ട്രക്കിങ്ങിനും സാഹസിക വിനോദസഞ്ചാരത്തിനും സമയം കണ്ടെത്തുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് സമൂഹത്തിൽ വർദ്ധിച്ചുവരികയാണ്. ഇവരിൽ പലരും സഞ്ചാരികൾ മാത്രമല്ല യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വീഡിയോ കണ്ടെന്റുകൾ ചെയ്യുന്ന വ്ളോഗർമാർ കൂടിയാണ്. ചിലർ രാജ്യം മുഴുവൻ സഞ്ചരിക്കും. മറ്റുചിലരാകട്ടെ വയനാട് പോലുള്ള മലയോര മേഖലകളിൽ പുഴകളിലും കുന്നിൻ മുകളിലും റിവർ റാഫ്റ്റിങ്ങും ട്രക്കിങ്ങും നടത്തുന്നവരാണ്. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയവിങ്സ് വനിതാ ദിനത്തോടനുനുബന്ധിച്ച് ഇത് നാലാം തവണയാണ് വനിതാ വ്ളോഗർമാർക്ക് വേണ്ടി മാത്രമായി ട്രക്കിംഗ് സംഘടിപ്പിച്ചത് .ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണത്തിലൂടെ പ്രശസ്തമായ 900 കണ്ടിയിലായിരുന്നു ഇത്തവണത്തെ ട്രക്കിംഗ്. 900 ഇക്കോ പാർക്ക് സംരംഭകരായ സണ്ണി മാത്യുവും ചാൾസും ചേർന്ന് വ്ലളോഗർമാരെ സ്വീകരിച്ചു. മലപ്പുറം സ്വദേശിനികളായ നൂറയും ഫെമിനയും എല്ലാം ട്രക്കിങ്ങിന് എത്തിയത് കൈക്കുഞ്ഞുങ്ങളുമാണ്. അതേസമയം ലീല എന്ന വീട്ടമ്മയാകട്ടെ പതിറ്റാണ്ടുകളായി തുടരുന്ന ട്രക്കിങ്ങിന്റെ ഭാഗമായാണ് പലതവണ എത്തിയ വയനാട്ടിൽ ഇത്തവണ വീണ്ടും ട്രക്കിങ്ങിന് എത്തിയത്. പശ്ചിമഘട്ട മലനിരകളിലെ അത്യപൂർവ്വം ജൈവവൈവിധ്യ മേഖലയായ 900 കണ്ടിയിലെ മലകയറ്റത്തിനുശേഷം കൽപ്പറ്റ നഗരത്തിലെത്തിയ സ്ത്രീസംഘം ലഞ്ച് വിത്ത് എം.എൽ.എ എന്ന പേരിൽ അഡ്വ.ടി.സിദ്ദീഖിനൊപ്പം ഉച്ച ഭക്ഷണം കഴിച്ച് വയനാടൻ ടൂറിസത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് സംവാദവും നടത്തി. മീറ്റ് കലക്ടർ എന്ന പേരിൽ വയനാട് ജില്ലാ കലക്ടർ ഡോക്ടർ രേണു രാജീവിന്റെ ചേമ്പറിൽ എത്തി വനിതാദിന വിശേഷങ്ങൾ പങ്കുവെച്ചു വീഡിയോ കണ്ടൻ ക്രിയേഷനിൽ വനിതകൾ വൈകിയാണ് എത്തിയതെങ്കിലും ഇപ്പോൾ വലിയ സ്വാധീന ശക്തികളായി വനിതാ ബ്ലോഗർമാർ മാറിയെന്ന് കലക്ടർ പറഞ്ഞു. സായംസന്ധ്യയിൽ കാരാപ്പുഴ അഡ്വഞ്ചർ പാർക്കിൽ എത്തിയ സംഘത്തെ സ്വീകരിക്കാൻ മലയാളത്തിലെ പുതുമുഖ നടിയും നൊണ എന്ന സിനിമയിലെ നായികയുമായ ശിശിരാ സെബാസ്റ്റ്യനും ഉണ്ടായിരുന്നു. കേരളത്തിൻറെ പല ഭാഗങ്ങളിൽ നിന്നെത്തിയ ട്രക്കിംഗ് വ്ളോഗർ സംഘത്തിനൊപ്പം ശിശിരയും ഏറെനേരം ചിലവിട്ടു. വനിതാ ശാക്തീകരണം എന്നാൽ സമ്മേളനങ്ങളും സെമിനാറുകളും പൊതു പരിപാടികളും മാത്രമല്ലന്നും മനസ്സിനും ശരീരത്തിനും കരുത്തുപകരുന്ന സാഹസിക വിനോദ പരിപാടികൾ കൂടിയാണെന്ന് തെളിയിച്ചാണ് സംഘം ചുരം ഇറങ്ങിയത് .വരും വർഷങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ട്രക്കിങ്ങും സാഹസിക വിനോദസഞ്ചാര പരിപാടികളും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ മീഡിയവിങ്സും അയക്കും വയനാട് ടൂറിസം ഓർഗനൈസേഷൻ എല്ലാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി; ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറക്കി
Next post ഗൂഡല്ലൂരിനടുത്ത് കാട്ടാന ആക്രമണങ്ങളിൽ രണ്ട് പേർ മരിച്ചു
Close

Thank you for visiting Malayalanad.in