ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു

ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. കൽപ്പറ്റ :അന്താരാഷ്ട്ര വനിത ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മിസ്റ്റി ലൈറ്റ്സ് ഇന്ത്യൻ ഇൻഫ്ലുവൻസേഴ്സ് മീറ്റിന്റെ ഭാഗമായി മീഡിയവിങ്സ് നൽകുന്ന ഈ വർഷത്തെ വുമൺസ് എക്സലൻസ് അവാർഡ് പ്രശസ്ത സിനിമാതാരം ശിശിര സെബാസ്റ്റ്യന് സമ്മാനിച്ചു. നൊണ എന്ന സിനിമയിലെ നായികയായി രംഗപ്രവേശം ചെയ്ത് നിരവധി സിനിമകളിൽ വേഷമിടുന്ന ബത്തേരി സ്വദേശിനിയായ ശിശിര സെബാസ്റ്റ്യന് കാരാപ്പുഴ അഡ്വഞ്ചർ പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പുരസ്കാരം സമ്മാനിച്ചു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയവിങ്സ് ഡിജിറ്റൽ സൊല്യൂഷൻസ് ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഒമാക്കും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് പുരസ്കാര സമർപ്പണം നടന്നത്.ഒമാക് വയനാട് ജില്ല പ്രസിഡണ്ട് സി. വി. ഷിബു അധ്യക്ഷനായിരുന്നു. സെക്രട്ടറി അൻവർ സാദിഖ്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ ലത്തീഫ് മേമാടൻ ,വുമൺ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി പാർവതി വിഷ്ണുദാസ്, മിസ്റ്റി ലൈറ്റ്സ് പ്രോഗ്രാം കോഡിനേറ്റർമാരായ സി.ഡി സുനീഷ്, ഇ. ജെ. ജോഫർ ,കാരാപ്പുഴ അഡ്വഞ്ചർ പാർക്ക് ഡയറക്ടർ തോമസ് പ്ലാക്കൽ, ധന്യ ഇന്ദു ,ഡാമിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഓൺലൈൻ മാധ്യമ പ്രവർത്തകർക്കുള്ള ഐഡൻ്റിറ്റി കാർഡ് വിതരണവും ഇതോടനുബന്ധിച്ച് കാരാപ്പുഴയിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാളെ അന്താരാഷ്ട്ര വനിതാ ദിനം: മൂല്യബോധവും ധാർമികതയുമുള്ള തലമുറയെ സൃഷ്ടിക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കലക്ടർ ഡോ. രേണു രാജ്
Next post ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി; ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറക്കി
Close

Thank you for visiting Malayalanad.in