നാളെ അന്താരാഷ്ട്ര വനിതാ ദിനം: മൂല്യബോധവും ധാർമികതയുമുള്ള തലമുറയെ സൃഷ്ടിക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കലക്ടർ ഡോ. രേണു രാജ്

കൽപ്പറ്റ: നാളെ അന്താരാഷ്ട്ര വനിതാ ദിനം. മൂല്യബോധവും ധാർമികതയും ഉള്ള തലമുറയെ സൃഷ്ടിക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കലക്ടർ ഡോ. രേണു രാജ് പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്സ് ഡിജിറ്റൽ സൊല്യൂഷൻസും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ കലക്ടർ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട വനിതാ മാധ്യമപ്രവർത്തകരുടെയും ഇൻഫ്ലുവൻസർമാരുടെയും പ്രതിനിധികളുമായി കലക്ടറേറ്റിൽ സംവദിക്കുകയായിരുന്നു അവർ. പുതിയ അറിവുകളും ,വിവരങ്ങളും, ആശയങ്ങളും കണ്ടുപിടിത്തങ്ങളും, നയങ്ങളും, അവസരങ്ങളും, സാധ്യതകളും പൊതുസമൂഹത്തെ പരിചയപ്പെടുത്തുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് പ്രത്യേകിച്ച് യൂട്യൂബ്, ഫേസ്ബുക്ക് ,ഇൻസ്റ്റ ഗ്രാം , എന്നിവയ്ക്കും ഓൺലൈൻ മാധ്യമങ്ങൾക്കും നിർണായക പങ്കുണ്ട്. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ അവ വളർന്നുവെന്ന് മനസ്സിലാക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. എത്രത്തോളം ശരിയായ വിവരങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുവോ അത്രത്തോളം തന്നെ തെറ്റായ വിവരങ്ങളും എത്തുന്നുണ്ട് .അതിനാൽ തെറ്റായ വിവരങ്ങളുടെ തോത് കുറയ്ക്കുകയും ശരിയായ വിവരങ്ങളുടെ അളവ് കൂട്ടുകയും ചെയ്യുന്നതിൽ ഇൻഫ്ലുവൻസർമാർക്ക് പ്രധാന പങ്കുവഹിക്കാൻ ഉണ്ടെന്ന് കലക്ടർ പറഞ്ഞു .ഈ രംഗത്ത് വൈകിയാണ് വനിതാ പ്രതിനിധികൾ ചുവടുവച്ചതെങ്കിലും ഇപ്പോൾ വലിയ വലിയ സ്വാധീന ശക്തിയായി വളരാൻ വനിതാ ഇൻഫ്ളവൻസ് കഴിഞ്ഞിട്ടുണ്ട് .മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ നാലാമത് എഡിഷന്റെ ഭാഗമായാണ് വയനാട് കലക്ടർ ഡോ. രേണുരാജ് കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി സംവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിദ്ധാർഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുൽഗാന്ധി എം പി
Next post ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു
Close

Thank you for visiting Malayalanad.in