സിദ്ധാർത്ഥിന്റെ മരണം ഗൂഡാലോചന പുറത്തു കൊണ്ടു വരണം: സി.ബി.ഐ അന്വേഷണം നടത്തണം: മുസ്ലിം ലീഗ് കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ SFI യുടെ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും മജിസ്ട്രേറ്റിന്റെ മുറിയി പോലും കയറുകയും ചെയ്ത സി.പി.എം നേതാവ് സി.കെ ശശീന്ദ്രന്റെ നടപടി പ്രതികളെ സഹായിക്കാനുളള മാർകിസ്റ്റ് പാർട്ടിയുടെ തീരുമാനത്തിന്റെ ഭാഗമാണ്. കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ കുടംബത്തിന് നീതി ലഭിക്കാൻ ആവ ശ്യമായ നടപടി സ്വീകരിക്കേണ്ട സർക്കാറും ഭരണകക്ഷിയും വേട്ടക്കാരെ സഹായിക്കുന്ന നിലപാട് കേരളസമൂഹത്തിന് അപമാനമാണ്. പ്രതികളെ സഹായിച്ച് മുഴുവൻ ആളുകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരണ വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ എറണാകുളത്ത് നിന്നും മടക്കി വിളിച്ച് കോളേജിൽ എത്തിച്ചതിന് പിന്നിൽ വലിയ രീതിയിലുളള പ്രലോഭനവും ഗൂഡാലോചനയും ഉണ്ട്. ഇത് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടു വരണം. സിദ്ധാർത്ഥിനെ അതിക്രൂരമായി മർദിക്കുകയും പട്ടിണിക്കിടുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതും സംഭവത്തെ നോക്കി നിന്ന വിദ്യാർ ത്ഥികളെയും അധികൃതരെയും പ്രതി പട്ടികയിൽ ചേർക്കണം. ക്രൂരമായ മർദ നത്തിനൊടുവിൽ ഹോസ്റ്റൽ മുറിയിൽ കെട്ടിത്തൂക്കിയ ഹീനമായ കൊപാത കത്തെ ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ച പോലീസുകാർക്കെതിരെയും നട പടി സ്വീകരിക്കണം. ഡീനും ഹോസ്റ്റൽ വാർഡനുമായ എം. കെ നാരായണന്റെ ഇടപെടൽ ദുരദ്ദേശപരവും സംശായസ്പദവുമാണ് നടന്ന വത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും സംഭവിച്ചത് ഒരു പ്രത്യേക കേസാണ് എന്നാണ് അനുശോചന യോഗത്തിൽ പ്രസംഗിച്ചത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒണ്ലി ആക്കിയതും ഇത്രയും വലിയ ഒരു കൊലപാതകം നടന്നിട്ടും കോളേജിന് അവ ധി നൽകാത്തതും സഹപാഠിയുടെ ദാരുണമായ കൊലപാതകത്തിൽ മനം നൊന്ത് വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ച പെൺകുട്ടിക്ക് പോലും അനുവാദം നൽകാതിരുന്നത് സത്യം പുറത്ത് വരാതിരിക്കാനാണ്. മരണം ര ഹസ്യമാക്കിവെച്ചതും അത് ആത്മഹത്യയാക്കി മാറ്റാനും പ്രത്യേകം സഹായി ക്കുകയും ചെയ്ത് കോളേജ് അധികൃതരെ ഈ കേസിൽ പ്രതി ചേർക്കണം. ഈ വസ്തുതകൾ പുറത്ത് കൊണ്ട് വരണമെങ്കിൽ പിണറായിയുടെ നേതൃ ത്വത്തിലുളള പോലീസിന് നീതിപൂർവ്വം പ്രവർത്തിക്കാൻ കഴിയാത്ത സാഹച ര്യത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം. പ്രതികളുടെ പേരിൽ നാമമാത്രമായ വകുപ്പുകൾ ചുമത്തി പ്രതിക്ക് കോടതിയിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ സൗകര്യമാണ് പോലീസ് ഒ രുക്കുന്നത്. കേസിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ഗൂഡാലോചന, സംഘം ചേരൽ, ശാരീരികവും മാനസികവുമായ ക്രൂരപീഢനം, പരസ്യവിചാരണ, കൊലപാതകം, ഈ സംഭവത്തെ നിയമത്തിന് മുന്നിൽ മറച്ച് വെച്ചത്, പ്രതി കളെ സഹായിച്ചത്, പ്രതികൾക്ക് ഒളിച്ച് താമസിക്കാൻ അവസരം കൊടുത്ത ത് തുടങ്ങിയ എല്ലാ കാര്യങ്ങളും അന്വേഷണ പരിധിൽ കൊണ്ടു വരണം. സർവകലാശാലയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായിട്ടു ളളത്. ആദ്യ ദിവസങ്ങളിൽ ഈ ക്കിവെച്ചത് സർവ്വകലാശാല അധ്യാപകരുടെ നീണ്ടു നിന്ന് പ്രമോഷൻ കൊലപാതകം വാർത്തായാകാതിരി. ഒരു വിദ്യാർത്ഥി മരിച്ച് കിടക്കുമ്പോഴാണ് അ ധ്യാപകരുടെ പ്രമോഷൻ മാമാങ്കം സംഘടിപ്പിച്ചത്, ഫെബ്രുവരി 21ന് വൈകിട്ട് സർവ്വകലാശാല ആസ്ഥാനത്ത് നിന്ന് മുങ്ങിയ വി.സി ഈ വിവാദ സംഭവ ത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി സ്വീകരിക്കേണ്ട വകുപ്പ് മന്ത്രി യും മുഖ്യമന്ത്രിയും സെക്രട്ടേറിയേറ്റും നോക്ക് കുത്തിയായപ്പോൾ നടപടി ഉ ണ്ടായത് രാജ്ഭവനിൽ നിന്നാണ്. ഇത് ഗവൺമെന്റിന്റെ മുഖം കെടുത്തിയിരി ക്കുകയാണ്. വിസിയെ സസ്പെന്റ് ചെയ്ത് നടപടിയെ വകുപ്പ് മന്ത്രി ചിഞ്ചു റാണി എതിർക്കുകയാണുണ്ടായത്. ഈ വിഷയത്തിൽ സിപിഐയുടെ നി യുക്ത പാർലിമെന്റ് സ്ഥാനാർത്ഥി ശ്രീമതി ആനി രാജയുടെയും അഭിപ്രാ യം വ്യക്താക്കണം. സിദ്ധാർത്ഥിന്റെ മരണത്തിൽ സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ മാത്രമല്ല കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന അച്ഛനമ്മമാരാണ് കലാലയ ത്തിലെ SFI യുടെ ഗുണ്ടായിസത്തിൽ മനംനൊന്ത് കണ്ണീരൊഴുക്കുന്നത്. വയ നാടിനെ സംബന്ധിച്ചടത്തോളം വന്യമൃഗത്തിന്റെ ആക്രമണം ഭയന്ന് വിദ്യാർ ത്ഥികളെ സ്കൂളിലേക്കും കോളേജിലേക്കും അയച്ച് വീട്ടിൽ തിരിച്ചെത്തുന്നത് വരെ ഭയവിഹ്വലരായി കഴിയേണ്ട കുടുംബാങ്ങൾക്ക് SFI യേയും കൂടി ഭ യക്കേണ്ട സാഹചര്യമാണ് ജില്ലയിൽ ഉണ്ടായിട്ടുളളത്. നിരവധി വിദ്യാർത്ഥിക ളുടെ ജീവനെടുക്കുകയും നിഷ്കളങ്കരായി കോളേജിൽ എത്തുന്ന വിദ്യാർ ത്ഥികളെ SFI ആക്കിയതിന്റെ പേരിൽ നിരവധി കേസുകളിൽ പ്രതി ചേർ ത്തപ്പെട്ട കുട്ടികളെയോർത്ത് വിലപിക്കുന്ന മാതാപിതാക്കളുടെ എണ്ണം കേര ളത്തിൽ അനുദിനം വർദ്ധിക്കുകയാണ്. കാലാലയത്തിൽ അക്രമ രാഷ്ട്രീയ വും കൊലപാതകവും പ്രണയവും മയക്ക് മരുന്നും എല്ലാ തിന്മകൾക്കും നേതൃത്വം നൽകുന്ന SFI യെ ഭീകരസംഘടനയായി പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. SFI യെ ബഹിഷ്കരിക്കാൻ വിദ്യാർത്ഥി സമൂഹം മുന്നോട്ട് വരണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കേ.കേ അഹമ്മദ് ഹാജി, സെക്രട്ടറി ടീ മുഹമ്മദ്, പി. കേ അബൂബക്കർ., റസാഖ് കൽപ്പറ്റ, കേ ഹാരിസ്, എം.പി നവാസ്
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...