‘ജീവന’ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി വനിതകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജ് ലഭ്യമാണെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജീവന എന്ന ഈ പാക്കേജിൽ വയറിന്റെയും പെൽവിസിന്റെയും അൾട്രാ സൗണ്ട് സ്ക്രീനിംഗ്(ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് മാത്രം) പാപ്സ്മിയർ, തൈറോയിഡ് പരിശോധന,രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹീമോഗ്ലോബിൻ എന്നീ പരിശോധനകൾ കൂടാതെ സ്ത്രീ രോഗ വിഭാഗം ഡോക്ടറുടെ ടെ കൺസൾട്ടേഷനും ഉൾപെടുന്ന ഈ പാക്കേജിന് 499 രൂപയാണ് ഈടാക്കുന്നത്. ബുക്കിങ്ങിലൂടെ മാത്രം ലഭ്യമാകുന്ന ഈ സേവങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 811188 1122 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സി.പി.ഐ.എം പ്രതിഷേധകൂട്ടായ്മ നടത്തി
Next post സിദ്ധാർത്ഥിന്റെ മരണം ഗൂഡാലോചന പുറത്തു കൊണ്ടു വരണം: സി.ബി.ഐ അന്വേഷണം നടത്തണം: മുസ്ലിം ലീഗ്
Close

Thank you for visiting Malayalanad.in