സിദ്ധാർത്ഥന്റെ മരണം: പ്രതികളുമായി ഇന്നും തെളിവെടുപ്പ്

കൽപ്പറ്റ: പൂക്കോട് വെറ്റിറിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണത്തിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തി –
രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പോലീസിന്റെ തെളിവെടുപ്പ് . ക്യാമ്പസിനുള്ളിലെ കുന്നിൻമുകളിലാണ് തെളിവെടുപ്പ് നടത്തിയത്.
16ന് രാത്രി 9 മണിക്ക് ശേഷം സിദ്ധാർത്ഥനെ ആദ്യം എത്തിച്ചു മർദ്ദിച്ചത് ഈ കുന്നിൻ മുകളിൽ വെച്ചാണ്.
കൽപ്പറ്റ ഡി.വൈ.എസ്.പി ടി എൻ സജീവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ഇന്നലെ ഹോസ്റ്റലിനുള്ളിലും മർദ്ദനം നടന്ന മറ്റ് ഇടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post കാർഷിക ജൈവ വൈവിധ്യത്തിന്റെ നേർകാഴ്ചയായ എട്ടാമത് വയനാട് വിത്തുത്സവം സമാപിച്ചു
Next post സ്ത്രീ മുന്നേറ്റത്തിന് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം : മാർ ജോസ് പൊരുന്നേടം
Close

Thank you for visiting Malayalanad.in