സിദ്ധാർത്ഥന്‍റെ ദുരൂഹ മരണത്തിലെ കേസിൽ പ്രതികളായ വരെ പൂക്കോട് വെറ്റിറിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി

സിദ്ധാർത്ഥന്‍റെ ദുരൂഹ മരണത്തിലെ കേസിൽ പ്രതികളായ വരെ പൂക്കോട് വെറ്റിറിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി .മൂന്ന് ദിവസം സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ച ഇടങ്ങളും മുറികളും ഹോസ്റ്റലിന്റെ വിവിധ ഭാഗങ്ങളിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൻറെ തലവൻ കൽപ്പറ്റ ഡി.വൈ.എസ്.പി ടി എൻ സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളുമായി പൂക്കോട് വെറ്റിറിനറി കോളേജ് ഹോസ്റ്റലിൽ തെളിവെടുപ്പ് നടത്തിയത്. ആദ്യം അറസ്റ്റിലായ ആറുപേരാണ് വിശദമായ ചോദ്യം ചെയ്യലിനായി ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത് നാളെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇവരെ കോടതിയിൽ ഹാജരാക്കും. ഇപ്പോൾ റിമാൻഡിൽ ഉള്ള മറ്റ് 12 പ്രതികളെ നാളെത്തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേരളത്തിൽ ക്യാമ്പസ് ചരിത്രങ്ങളിൽ കേട്ടുകേൾവിയില്ലാത്ത ക്രൂരകൃത്യങ്ങളാണ് ദിവസങ്ങളോളം പൂക്കോട് നടന്നത്. സിദ്ധാർത്ഥനെ വിദ്യാർത്ഥികൾ ചേർന്ന് ആൾക്കൂട്ട വിചാരണയ്ക്കുശേഷം കൊല ചെയ്തതാണെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മാതാപിതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post HerShakti – An Exclusive Program for Women in Tech segment by JobsForHer Foundation in Collaboration with the Karnataka Government Launched.
Next post കാർഷിക ജൈവ വൈവിധ്യത്തിന്റെ നേർകാഴ്ചയായ എട്ടാമത് വയനാട് വിത്തുത്സവം സമാപിച്ചു
Close

Thank you for visiting Malayalanad.in