വയനാട് വിത്തുത്സവം 2024
കൃഷിയിടങ്ങളിലെ കാർഷികജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകികൊണ്ട് എം എസ് സ്വാമിനാഥന് ഗവേഷണ നിലയം, വയനാട് ജില്ല ആദിവാസി വികസന പ്രവര്‍ത്തക സമിതി, സീഡ് കെയർ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് വയനാട് വിത്തുത്സവം 2024 പുത്തൂർവയലിലെ എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ആരംഭിച്ചു. ശക്തമായ കാർഷിക ആവാസവ്യവസ്ഥയ്ക്കായി ഗുണമേന്മയുള്ള വിത്തുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സുസ്ഥിര കൃഷിയെ പരിപോഷിപ്പിക്കുന്നതിന് സമൂഹത്തിൽ ഉത്തരവാദിത്തബോധം വളർത്തേണ്ടതിന്റെ ആവശ്യകതയുമാണ് ഈ വര്‍ഷത്തെ വയനാട് വിത്തുല്‍സവത്തിന്റെ പ്രമേയം. മാർച്ച് 1നു രാവിലെ കേന്ദ്രത്തിൽ കൽപ്പറ്റ നഗരസഭാ ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്തു-ടുറിസം വികസന വകുപ്പ് മന്ത്രി അഡ്വ പി എ മുഹ്ഹമ്മദ് റിയാസ് ഉദ്ഘാടനവും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കാര്ഷികപ്രദര്ശനത്തിന്റെ ഉദ്ഘാടനവും ഓൺലൈൻ ആയി നിർവഹിച്ചു. കാര്‍ഷികജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ വിത്തുത്സവത്തിന്റെ പ്രാധാന്യവും വിത്തുത്സവം അന്താരാഷ്ട്രത്തലത്തിലേക്കു ഉയർത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി. വിത്തുത്സവം പോലുള്ള പരിപാടികൾ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനു വേണ്ടി കൂടി പ്രയോജനപ്പെടു ത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തിയുള്ള പരിപാടികൾ ഈ കേന്ദ്രത്തിൽ ആരംഭിക്കുമെന്നും അതുവഴി കർഷകർക്കും പ്രദേശവാസികൾക്കും പ്രയോജനം ലഭിക്കും വിധം പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജൈവവൈവിധ്യസംരക്ഷണത്തിന്റെ പ്രാധാന്യവും യുവതലമുറയെ തനതു വിത്ത് വൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അറിവുള്ളവരാക്കേണ്ടത് ദീർഘകാലത്തേക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് അത്യാവശ്യമാണെന്നും മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. എം എസ് സ്വാമിനാഥന് ഗവേഷണ നിലയം ചെയർപേഴ്സൺ Dr സൗമ്യ സ്വാമിനാഥൻ (online), കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പർ സെക്രട്ടറി ഡോ വി ബാലകൃഷ്ണൻ എന്നിവർ ചേർന്ന് പ്രൊഫസർ എം എസ സ്വാമിനാഥൻ അനുസ്മരണ പ്രഭാഷണവും MSSRF മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ എൻ അനിൽ കുമാർ പ്രൊഫെസർ എം കെ പ്രസാദ് അനുസ്മരണപ്രഭാഷണവും നടത്തി. Protection of plant varieties and Farmers Rights അതോറിറ്റിയുടെ സസ്യജനിതക സംരക്ഷകർക്കുള്ള രാജ്യത്തെ പരമോന്നത അംഗീകാരമായ പ്ലാന്റ് ജിനോം സേവിയർ അവർഡ് നേടിയ സലിം പി എം പുഴമുടി . പ്രസീദ് കുമാർ തയ്യിൽ, ശ്രീ. സുനിൽകുമാർ എം., ചീരാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി ഏർപ്പെടുത്തിയ കമ്മ്യൂണിറ്റി ജീനോം സേവിയർ അവാർഡുകളും പ്രഖ്യാപിച്ചു. അവാർഡിനർഹരായ ശ് പ്രകാശൻ കോളൂർ , ബാബു കുണ്ടറമൂല , ശ്രീ സുബ്ഹാഹ്മണ്യൻ മട്ടപ്പാറ എന്നിവർ കുടുംബസമേതം അവാർഡ് ഏറ്റുവാങ്ങി
Dr ജിജു പി അലക്സ് (അംഗം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് & ട്രസ്റ്റി- എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം), Dr ജഗദീഷ് കൃഷ്ണ സ്വാമി (ഡീൻ, സ്കൂൾ ഓഫ് എൻവയോൺമെൻ്റ് & സസ്റ്റൈനബിലിറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെൻ്റ്സ് ബാംഗ്ലൂർ) , Dr അജയ്കുമാർ സിംഗ് (i /c, PPV & FR അതോറിറ്റി സൗത്ത് റീജിയണൽ സ്റ്റേഷൻ), Dr ജി എൻ ഹരിഹരൻ (എക്സിക്യൂട്ടീവ് ഡയറക്ടർ, എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം), Dr മനോജ് പി സാമുവൽ (എക്സിക്യൂട്ടീവ് ഡയറക്ടർ, ജല വിഭവ വികസന വിനിയോഗ കേന്ദ്രം), . എസ്. ഹരിശങ്കര്‍ (മുന്‍ എം. ഡി. & സി. ഇ. ഓ., പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്), ഡോ. പി. ഇ. രാജശേഖരൻ, മുൻ പ്രിൻസിപ്പൽ സയൻ്റിസ്റ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച്, ബാംഗ്ലൂർ ഡോ. സി. കെ. തങ്കമണി , പ്രിൻസിപ്പൽ സയൻ്റിസ്റ്റ്, ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ശ്രീ പള്ളിയറ രാമൻ ശ്രീ പി കെ കൃഷ്ണദാസ് (സീഡ് കെയർ) എന്നവർ പങ്കെടു ത്തു സംസാരിച്ചു എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ Dr v. ഷകീല, സ്വാഗതവും വയനാട് ജില്ല ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്റ് എ ദേവകി നന്ദിയും പറഞ്ഞു
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...