പൂക്കോട് വെറ്റിറിനറി സർവ്വകലാശാലയിലെ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിൽ .കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ ഇന്ന് രാത്രിയോടെ അറസ്റ്റ് ചെയ്തത് .വൈദ്യ പരിശോധനയ്ക്ക് ശേഷം മുഴുവൻ പ്രതികളെയും രാത്രി തന്നെ കോടതിയിൽ ഹാജരാക്കും. സുൽത്താൻബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ , ഇടുക്കി സ്വദേശി എസ്.,അഭിഷേക് ,
തിരുവനന്തപുരം
കൊഞ്ചിറവിള എസ്.ഡി ആകാശ്.,
തൊഴുപുഴ സ്വദേശി ഡോൺസ് ഡായി,
തിരുവനന്തപുരം സ്വദേശികളായ രഹൻ ബിനോയ്,
ആർ.ഡി. ശ്രീഹരി എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡി.വൈ.എസ്.പി ടി എൻ സജീവൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് വൈദ്യ പരിശോധനയ്ക്കുശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. കേസിൽ ആകെ കളികളിലാണ് പ്രതികൾ ആണുള്ളത്. കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചി മുറിയിൽ സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത് മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് കേസ് അന്വേഷണം ആരംഭിച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൂന്നുദിവസം പഴക്കമുള്ള ചതവുകളും മുറിവുകളും കണ്ടെത്തിയിരുന്നു. ക്രൂരമായ പീഡനത്തിനാണ് സിദ്ധാർത്ഥൻ ഇരയായത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടന്ന് പോലീസ് പറഞ്ഞു. ആൾക്കൂട്ട വിചാരണയെ തുടർന്നാണ് മരണം നടന്നത്. ഐ.പി.സി.3 06 ,3 23, 324, 341,342 ഇതു കൂടാതെ റാഗിംങ്ങ് സെക്ഷൻ 3, 4 പ്രകാരം അന്യായമായി തടഞ്ഞുവെക്കൽ, ആത്മഹത്യാ പ്രേരണ, മാരകമായ മർദ്ദനം തുടങ്ങിയ വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. യഥാർത്ഥ പ്രതികളെ എസ്.എഫ്.ഐ. ഒളിപ്പിച്ചുവെന്ന് ആരോപിച്ച് നാളെ കെ.എസ്.യു. പ്രവർത്തകർ പോലീസ് സ്റ്റേഷന് മുമ്പിൽ ഉപവാസ സമരം നടത്തും. ,
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....