ഇ. ശ്രീധരൻ മാസ്റ്റർ സ്മാരക സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഇ ശ്രീധരൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിന് 2023 – 2024 വർഷത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു:
ഗണിതം, സംഗീതം എന്നീ മേഖലകളിൽ മികവു പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിലും ശ്രീധരൻ മാസ്റ്റർ ദീർഘകാലം പ്രവർത്തിച്ച കാവുംമന്ദം ഗവ. ഹൈയർ സെക്കണ്ടറി സ്കൂളിലും പഠിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത.
ഗണിതത്തിലും സംഗീതത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കും പതിനായിരം രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പാണ് നൽകുന്നത്. ഗണിത സ്കോളർഷിപ്പിനായി 10-ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും സംഗീത സ്കോളർഷിപ്പിനായി 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആണ് അപേക്ഷ സമർപ്പിക്കാൻ യോഗ്യത.
വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മറ്റ് വിഷമാവസ്ഥകൾ ഉണ്ടെങ്കിൽ അവയും ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നതാണ്.
ഇതോടൊപ്പം ചേർക്കുന്ന ഗൂഗിൾ ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
*ഗണിതം അപേക്ഷ ഫോം* forms.gle/HDgPDdTRjHvZjDNVA
*സംഗീതം അപേക്ഷ ഫോം*
forms.gle/VE4b8L9ChhZ6tgnB9
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി: *2024 മാർച്ച് 12 വരെ നീട്ടിയിരിക്കുന്നു ..*
വിവരങ്ങൾക്ക് ആധാരമായ രേഖകൾ കൈവശമുണ്ടായിരിക്കേണ്ടതും പിന്നീട് ആവശ്യപ്പെടുന്ന പക്ഷം പരിശോധനക്കായി പകർപ്പ് കൈമാറേണ്ടതുമാണ്.
മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഫെയ്സ് ബുക്ക് പേജ് പരിശോധിക്കുക :
www.facebook.com/share/p/oNG8MAqw3zBXiW5z/?mibextid=I6gGtw
സംശയങ്ങളുണ്ടെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
– ശ്രീധരൻ മാസ്റ്റർ ഫൗണ്ടേഷൻ
ഫോൺ നമ്പർ: 85478 18063(വാട്സാപ് )
ഇമെയിൽ: SreedharanMasterFoundation@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്നേഹവീടുകള്‍ വിഭാവനം ചെയ്ത് മീനങ്ങാടിയുടെ വാര്‍ഷിക ബഡ്ജറ്റ്.
Next post മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കം: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും
Close

Thank you for visiting Malayalanad.in