വയനാട്ടിൽ ആനിരാജ മത്സരത്തിനില്ലങ്കിൽ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബുവിനെ മത്സരിപ്പിക്കണമെന്ന് സി.പി.ഐ. വയനാട് ജില്ലാ കൗൺസിൽ.

വയനാട്ടിൽ ആനിരാജ എൽ.ഡി.എഫ്. മത്സരത്തിനില്ലങ്കിൽ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബുവിനെ മത്സരിപ്പിക്കണമെന്ന് സി.പി.ഐ. വയനാട് ജില്ലാ കൗൺസിൽ. സംസ്ഥാന കൗൺസിലിന് നൽകിയ ലിസ്റ്റിൽ രണ്ടാമതായി ഇ.ജെ.ബാബുവിൻ്റെ പേര് ചേർത്തു. ഇന്നലെ സംസ്ഥാന സെക്രട്ടറിയടക്കം പങ്കെടുത്ത ജില്ലാ കൗൺസിൽ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി വയനാട് പാർലമെൻറ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ആനി രാജയിൽ കുറഞ്ഞൊരു സ്ഥാനാർത്ഥി വേണ്ടെന്നാണ് സി.പി.ഐ. വയനാട് മലപ്പുറം ജില്ലകളിൽ കൗൺസിൽ യോഗങ്ങളിൽ ഏകാഭിപ്രായമുണ്ടായത്. എന്നാൽ രാഹുൽ ഗാന്ധിക്ക് പകരം മറ്റാരെങ്കിലുമാണെങ്കിൽ ആനി രാജ വേണമെന്ന നിർബന്ധമില്ലന്നും നിലവിലെ സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥി വരട്ടെയെന്നാണ് മലപ്പുറം ജില്ലാ കൗൺസിലിൽ അഭിപ്രായമുയർന്നത്. ഇത് ചർച്ചക്ക് വന്നതോടെയാണ് നിലവിലെ ജില്ലാ സെക്രട്ടറി ഇ .ജെ.ബാബുവിൻ്റെ പേര് രണ്ടാമതായി ഉയർന്നു വന്ന ത്. വന്യമൃഗം ശല്യം രൂക്ഷമായപ്പോൾ സി.പി.ഐ. സ്വീകരിച്ച നിലപാടും പ്രത്യേകിച്ച് ഇ.ജെ ബാബുവിൻ്റെ നിലപാടിന് വലിയ സ്വീകാര്യത ലഭിച്ചതായാണ് വിലയിരുത്തൽ. കുടിയേറ്റ മേഖലയിൽ ഇ.ജെ. ബാബുവിനുള്ള സ്വാധീനവും പൊതുവെ എല്ലാ വിഭാഗത്തിലും പെട്ടവരുമായുള്ള സൗഹൃദവലയവും പോസീറ്റാവായി മാറുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. ഇ.ജെ ബാബു സ്ഥാനാർത്ഥിയായി വന്നാൽ ആരും തള്ളിപറയില്ലന്നതാണ് പാർട്ടി കൗൺസിലിൽ ഉയർന്ന് വന്നത്.ആനി രാജ ഇല്ലങ്കിൽ വയനാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥിയെ സ്വീകരിക്കാനാണ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനം. ഏതായാലും സി.പി.ഐ. സ്ഥാനാസ്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത് .കഴിഞ്ഞ തവണ പി.പി.സുനീർ ആയിരുന്നു രാഹുൽ ഗാന്ധിക്കെതിരെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗശല്യം: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് ബിനോയ് വിശ്വം എം.പി.
Next post വികസന മാതൃകയാകാൻ വയനാട്: കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ആദ്യ ജില്ല
Close

Thank you for visiting Malayalanad.in