സിദ്ധാർത്ഥിൻ്റെ മരണം: കെ എസ് യു യൂണിവേഴ്സിറ്റി ഡീൻ ഓഫീസ് ഉപരോധിച്ചു.

. വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിനുത്തരവാദികളായവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കെ എസ് യു ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ സർവകലാശാല ഡീൻ ഡോ. നാരായണനെ ഉപരോധിച്ചു. സംഭവവുമായി ബന്ധപെട്ടവർക്കെതിരെ ഉചിതമായ നടപടികളെടുക്കുമെന്നും കൃത്യമായ ഉറപ്പു ലഭിച്ചതിനെ തുടർന്ന് വൈകിട്ടോടെ ഉപരോധം പിൻവലിച്ചതായി നേതൃത്വം കൊടുത്ത കെ എസ് യു ജില്ല പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് പറഞ്ഞു. കെഎസ് യു സംസ്ഥാന ജന. സെക്രട്ടറി അസ്‌ലം ഒലിക്കൻ, സംസ്ഥാന കണ്വീനറാമാരായ വിപിൻ വെങ്ങൂർ, സെബാസ്റ്റ്യൻ ജോയ്, അനന്തപദ്മനാഭൻ, മെൽ എലിസബത്ത്, രോഹിത് ശശി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആഷിഖ് എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു. കാമ്പസിൽ വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവുമായി യുവാവ് പിടിയില്‍
Next post വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വയനാട് കലാവസ്ഥ ഉച്ചകോടി നാളെ മീനങ്ങാടിയിൽ.
Close

Thank you for visiting Malayalanad.in