.
വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തെ അഭിമുഖീകരിക്കാൻ കൃഷി വകുപ്പും ആവശ്യമായ ഇടപെടൽ നടത്തുമെന്ന് വകുപ്പ് മന്ത്രി പി.പ്രസാദ്. വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന കർഷകരെ സഹായിക്കാൻ സാധ്യമായ എല്ലാകാര്യങ്ങളും വനം വകുപ്പുമായി സഹകരിച്ച് ചെയ്യും. കേരളത്തിൽ ആദ്യമായാണ് കൃഷി വകുപ്പ് ഇത്തരമൊരു പ്രവർത്തനത്തിൽ ഏർപ്പെടുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ജാത്തിരെ’ കാലാവസ്ഥ ഉച്ചകോടിയും ജൈവ വൈവിധ്യ കാർഷിക പ്രദർശന വിപണന മേളയും ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വരൾച്ച, അതിവർഷം എന്നിവ അടക്കമുള്ള കാലാവസ്ഥ വ്യതിയാനത്തിൽ ക്രിയാത്മക ഇടപെടൽ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു കാലത്ത് മിത്ത് ആയി സങ്കൽപ്പിച്ചിരുന്ന കലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. ഇത്തരം സങ്കീർണ വിഷയത്തെ അഭിമുഖീകരിക്കാൻ മുൻകൈ എടുത്ത ജില്ലാ പഞ്ചായത്തിൻ്റെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ കാലവസ്ഥാ വ്യതിയാനം, പ്രതിരോധ പ്രവർത്തനങ്ങൾ, കാർഷിക ജൈവവൈവിധ്യ പ്രാധാന്യം, ബി. എം.സി കളുടെ പ്രവർത്തനം, കർഷക കൂട്ടായ്മ രുപീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലയിലെ ആദ്യത്തെ ഉച്ചകോടി നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ കാർഷിക മേഖലയിലെ കൂട്ടായ്മകൾ, രാഷ്ട്രീയ പ്രതിനിധികൾ, കർഷക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കാർഷിക മേഖലയിൽ വന്ന മാറ്റങ്ങളും അതിജീവനവും ചർച്ചയാകും. രാജ്യത്ത് ആദ്യമായി ഒരു ജില്ലയുടെ കാർബൺ ന്യൂട്രൽ എമിഷന്റെ അളവ് കണ്ടെത്തി തയ്യാറാക്കിയ വയനാട് കാർബൺ നോട്ട് റിപ്പോർട്ടിന്റെ പ്രകാശനവും ചർച്ചയും, കാർഷിക മേഖല, കാലാവസ്ഥ വ്യതിയാനം എന്നിവ സംബന്ധിച്ച് വിദഗ്ദർ നടത്തുന്ന സെമിനാറുകളും, സ്റ്റുഡൻസ് കോൺഫറൻസും, കലാകാരന്മാരുടെ തനത് കലാരൂപങ്ങളുടെ പ്രദർശനവും, മോഡൽ ബി.എം.സികളുടെ അവതരണങ്ങളും സാംസ്കാരിക സന്ധ്യകളും മേളയുടെ ഭാഗമായി നടക്കും. കലാവസ്ഥ ഉച്ച കോടിയുടെ ഭാഗമായി ജില്ലയിലെയും കേരളത്തിലെയും കേരളത്തിന് പുറത്തുള്ള കർഷകരുടെയും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും കർഷകർക്ക് ആവശ്യമായ വിത്തുകളും തൈകളുടെ വില്പനയും ഉണ്ട്. പദ്മശ്രീ ജേതാവ് ചെറുവയൽ രാമനെയും ജില്ലയിലെ യുവ കർഷകരെയും ആദരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.ഇ വിനയൻ, ടി.കെ അഫ്സത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എം മുഹമ്മദ് ബഷീർ, സീത വിജയൻ, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.വാസുദേവൻ, ബേബി വർഗീസ്, വ്യവസായ വാണിജ്യ ഡയറക്ട്രേറ്റ് മാനേജർ ലിസിയാമ്മ സാമുവൽ, നബാർഡ് ഡി.ജി. എം വി.ജിഷ, ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി കൺവീനർ ടി.സി ജോസഫ് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ജീവനക്കാർ, കർഷകർ എന്നിവർ പങ്കെടുത്തു.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...