ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബില്ലുകൾ ഇനി തവണ വ്യവസ്ഥയിലും അടയ്ക്കാം

മേപ്പാടി: ഇന്ന് ഇ എം ഐ യുടെ കാലമാണല്ലോ. എന്നാൽ വാങ്ങൽ മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തവണ സമ്പ്രദായം ഇനി ആശുപത്രി ബില്ലിലും. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ബജാജ് ഫിൻസർവീസുമായി സഹകരിച്ചുകൊണ്ടാണ് ഈ സേവനം നടപ്പിൽ വരുത്തുന്നത്. യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷകളും ഇല്ലാത്ത എല്ലാ വിഭാഗം രോഗികൾക്കും ഈ പദ്ധതി ആശ്വാസകരമായിരി ക്കും. ഒരത്യാസന്നഘട്ടത്തിൽ ശത്രക്രിയയോ മറ്റു കിടത്തി ചികിത്സകളോ നിർദ്ദേശിക്കുന്ന സമയത്ത് ഇനി പണമില്ലെങ്കിലും ചികിത്സയുമായി മുന്നോട്ടുപോകാം.ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ടും 750 മുകളിൽ സിബിൽ സ്കോറും ഉള്ള ആർക്കും മേൽ സേവനം ലഭ്യമാണ്. ഒപ്പം ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും ആധാർ കാർഡും പാൻ കാർഡും ഹാജരാക്കേണ്ടതാണ്. ആറു മാസത്തെ തിരിച്ചടവുള്ള രണ്ട് പ്ലാനുകളും 8 മാസത്തെ രണ്ടു പ്ലാനുകളുമാണ് നിലവിൽ ഉള്ളത്. ലോൺ അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ തുക 12,000 മാണ്. കൂടാതെ 23 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ലോൺ അനുവദിക്കുകയുള്ളു. ആശുപത്രിയിലെ എല്ലാ സൂപ്പർ സ്‌പെഷ്യാലിറ്റി, ജനറൽ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ കിടത്തി ചികിത്സകൾക്കും ഈ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 96336 26130 എന്ന മൊബൈൽ നമ്പറിലോ മെഡിക്കൽ കോളേജ് ഇൻഷൂറൻസ് ഡെസ്കിലോ ബന്ധപെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗശല്യം; മാനന്തവാടി രൂപതയുടെ ഉപവാസ സമരവും പ്രതിഷേധ ജ്വാല റാലിയും നാളെ.
Next post പുല്‍പ്പള്ളി സംഘര്‍ഷം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍
Close

Thank you for visiting Malayalanad.in