വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് , ജില്ലാ വൈസ് അജ്മൽ എന്നിവരുൾപ്പടെ ആറ് പേർക്കും കെ.എ.പി. രണ്ടാം ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ പ്രഫുൽ ദാസ് എന്നിവർക്ക് പരിക്കേറ്റു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിച്ചാർജ് കൊണ്ടും കണ്ണീർവാതകംകൊണ്ടും അടിച്ചമർത്താൻ നോക്കിയാലും കർഷകർക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. ലാത്തിച്ചാർജ് കൊണ്ടും കണ്ണീർവാതകംകൊണ്ടും അടിച്ചമർത്താൻ നോക്കിയാലും കർഷകർക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു.ലാത്തിച്ചാർജ് കൊണ്ടും കണ്ണീർവാതകംകൊണ്ടും അടിച്ചമർത്താൻ നോക്കിയാലും കർഷകർക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇന്ന് കലക്ടറേറ്റ് മാർച്ച് നടത്തിയത് .നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിനെ നേരിടാൻ നേരത്തെ തന്നെ 400 ഓളം പോലീസുകാരെ തയ്യാറാക്കിയിരുന്നു. സിവിൽ സ്റ്റേഷനിൽ ഉള്ളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ടായതിനെ തുടർന്ന് കലക്ടറുടെ ചേംബറിന് മുന്നിലും സിവിൽ സ്റ്റേഷന്റെ കോമ്പൗണ്ടിനുള്ളിലും പോലീസുകാർ സുരക്ഷ ഏർപ്പെടുത്തി പ്രധാന കവ കവാടം ബാരിക്കേടുവച്ച് അടച്ചിരുന്നു .പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത് .ഒരു പ്രവർത്തകൻ ബാരിക്കേടിന് മുകളിൽ കയറിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി .ഇത് ലാത്തിച്ചാർജിലാണ് കലാശിച്ചത്. സംഭവത്തിൽ രണ്ടാം ബറ്റാലിയനിലെ പ്രഫുൽദേവ് എന്ന പോലീസുകാരനും 6 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ജില്ലാ പ്രസിഡണ്ട് അമൽ ജോയ്, വൈസ് പ്രസിഡണ്ട് അജ്മൽ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത് ..പ്രവർത്തകരും പോലീസും തമ്മിൽ കുറെ നേരം വാക്കേറ്റവും ഉണ്ടായി. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ ബാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വയനാടൻ ജനതയോടൊപ്പം എന്നും ഉണ്ടാകുമെന്നും ഏതുതരം അടിച്ചമർത്തലുകൾ ഉണ്ടായാലും പോരാട്ടം തുടരും എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....