കാട്ടാനയുടെ ആക്രമണത്താൽ പാക്കം സ്വദേശി പോളിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ച പുൽപ്പള്ളിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. 155 മനുഷ്യ ജീവനുകളാണ് കാട്ടുമൃഗങ്ങളുടെ ആക്രമണം കൊണ്ട് വയനാട്ടിൽ നഷ്ടമായത്. കഴിഞ്ഞ 17 ദിവസങ്ങൾക്കുള്ളിൽ മൂന്നു മനുഷ്യരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം ജനകീയ സമരങ്ങൾക്കെതിരല്ല. പുൽപ്പള്ളി പോലീസ് ഇപ്പോൾ എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കണം. ജനങ്ങളെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്ന രീതി ഒഴിവാക്കണം. മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ സന്ദർശനം നടത്തിയപ്പോൾ സിപിഐ ഇത് സംബന്ധിച്ച നിവേദനം മന്ത്രിമാർക്ക് നൽകി. ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗൺസിൽ അംഗംപി കെ മൂർത്തി,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി എം ജോയ്, സിഎസ് സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....