പോളിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി

കോഴിക്കോട് :കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി തന്നെ കോഴിക്കോട് കലക്ടർ ഉത്തരവിട്ടതനുസരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് വയനാട് ജില്ല കലക്ടർ ഡോക്ടർ രേണൂരാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് കോഴിക്കോട് കലക്ടർ രാത്രി പ്രത്യേകമായി പോസ്റ്റുമോർട്ടം ചെയ്യുന്നതിന് ഉത്തരവിറക്കിയത് കാട്ടാനയുടെ ആക്രമണങ്ങളിൽ 17 ദിവസത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ്, എൽ ഡി എഫ്, ബിജെപി, മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി വാഹനങ്ങൾ തടയുന്നുണ്ട് .കടകൾ തുറന്നാൽ അടപ്പിക്കുമെന്നും ഹർത്താൽ അനുകൂലികൾ പറഞ്ഞു പൊതുവേ ഹർത്താലിനോട് എല്ലാവരും സഹകരിക്കുന്നുണ്ട്. മൃതദേഹം വീട്ടിലെത്തിച്ച ശേഷം ആയിരിക്കും സംസ്കാര ചടങ്ങുകളുടെ സമയം നിശ്ചയിക്കുക. പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ നിലപാട് അനുസരിച്ച് ആയിരിക്കും സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗ ആക്രമണം: നാളെ വയനാട്ടിൽ എൽ.ഡി.എഫ്‌ ഹർത്താൽ: സർക്കാരുകൾ അടിയന്തമായി ഇടപെടണം
Next post വന്യമൃഗ ശല്യം :ഇരുപതിന് വയനാട്ടിൽ യു.ഡി.എഫിന്റെ രാപ്പകൽ സമരം
Close

Thank you for visiting Malayalanad.in