വയനാട്ടിലെ വന്യജീവി പ്രശ്നം: പോരാട്ടങ്ങൾക്ക് നിരുപാധിക പിന്തുണ- ഫ്രറ്റേണിറ്റി മൂവ്മെന്റ്

വയനാടൻ ജനതയോട് തുടരുന്ന വിവേചനങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ടി മുഹമ്മദ് ഷഫീഖ് ആഹ്വാനം ചെയ്തു. ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് പതിവാകുകയും, അതിനെ ഭരണകൂടം ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തികഞ്ഞ വിവേചനമാണ്. മറ്റു ജില്ലകളിൽ അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചാലുടനെ മന്ത്രിമാരും ജനപ്രതിനിധികളും സന്ദർശിച്ചു നഷ്ടപരിഹാരം പ്രഖ്യാപിക്കാറുണ്ട്. എന്നാൽ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുന്ന അവസ്ഥയാണ്‌ വയനാട്ടിൽ കണ്ടുവരുന്നത്. വന്യജീവികളുമായി ബന്ധപ്പെട്ട വയനാട്ടുകരുടെ ആധികൾക്ക് ജില്ലയോളം തന്നെ പഴക്കമുണ്ട്. നാളിതുവരെയും സമഗ്രമായ പരിഹാരങ്ങൾ കൊണ്ടുവരാൻ മാറിമാറി വന്ന ഒരു സർക്കാരുകളും ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. കാലാകാലം വയനാടൻ ജനതയെ വിഡ്ഢികളാക്കി വോട്ട്‌ വാങ്ങാമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആത്മവിശ്വാസം അവസാനിപ്പിക്കാൻ ജനകീയ പ്രക്ഷോഭം ഉയർന്നുവരും. അതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം നടന്ന ജനകീയ ഹർത്താൽ. ഇവ്വിഷയകമായി നടക്കുന്ന എല്ലാ സമരപരിപാടികൾക്കും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നിരുപാധിക പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ജില്ലാ സെക്രട്ടറി എ.സി മുഹമ്മദ് ഫർഹാൻ, വൈസ് പ്രസിഡന്റ് ശൈസാദ് ബത്തേരി, ജില്ലാ സെക്രട്ടറിമാരായ ശ്യാംശ്രീ ദ്രാവിഡ്, മുസ്‌ഫിറ ഖാനിത തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗ ആക്രമണം; കേന്ദ്ര-സംസ്ഥ. സർക്കാരുകൾ അടിയന്തിരമായി ഇടപെടണം – കേരള എൻ.ജി.ഒ സംഘ് .
Next post വന്യമൃഗ ആക്രമണം: നാളെ വയനാട്ടിൽ എൽ.ഡി.എഫ്‌ ഹർത്താൽ: സർക്കാരുകൾ അടിയന്തമായി ഇടപെടണം
Close

Thank you for visiting Malayalanad.in