വന്യമൃഗ ആക്രമണം; കേന്ദ്ര-സംസ്ഥ. സർക്കാരുകൾ അടിയന്തിരമായി ഇടപെടണം – കേരള എൻ.ജി.ഒ സംഘ് .

വയനാട് ജില്ലയിലെ വന്യമൃ ആക്രമണത്തിന് തടയിടുന്നതിനും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള എൻ.ജി.ഒ സംഘ് വൈത്തിരി താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ‘ ആവശ്യപ്പെട്ടു. വയനാട്ടിലെ എം.പി യും എംഎൽഎമാരും പ്രശ്നത്തിൻ്റെ ഗൗരവം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടെന്നും പ്രമേയം കുറ്റപ്പെടുത്തി. രാഷ്ട്രീയ ചേരിതിരിവ് അവസാനിപ്പിച്ച് വയനാട് ജനത ഒറ്റക്കെട്ടായി നിന്ന് സർക്കാർ സഹായം ലഭ്യമാക്കാൻ പ്രയത്നിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു. സമ്മേളനം എൻ.ജി.ഒ സംഘ് സംസ്ഥാന സമിതി അംഗം പി. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈത്തിരി മേഖല പ്രസിഡണ്ട് പി.എൻ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് വി. കെ ഭാസ്ക്കരൻ, ജില്ലാ സെക്രട്ടറി വി.പി ബ്രിജേഷ് എന്നിവർ സംസാരിച്ചു. പി. എൻ. മോഹനൻ (പ്രസിഡണ്ട്) എസ് .ഗിരീഷ് (സെക്രട്ടറി) അടങ്ങുന്ന പുതിയ കമ്മറ്റിയെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വനം വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു. : വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി വേണം: :യൂത്ത് കോൺഗ്രസ്.
Next post വയനാട്ടിലെ വന്യജീവി പ്രശ്നം: പോരാട്ടങ്ങൾക്ക് നിരുപാധിക പിന്തുണ- ഫ്രറ്റേണിറ്റി മൂവ്മെന്റ്
Close

Thank you for visiting Malayalanad.in