മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായ മൂന്നാം വർഷവും മീനങ്ങാടിക്ക്.

മീനങ്ങാടി:മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായ മൂന്നാം വർഷവും മീനങ്ങാടിക്ക്. തരിയോട് ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. യഥാക്രമം 20 ലക്ഷം 10 ലക്ഷം രൂപയാണ് ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. ഫെബ്രുവരി 19ന് കൊല്ലത്ത് വെച്ച് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷവേദിയിൽ വച്ച് ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. പദ്ധതി നിർവഹണത്തിലെ കാര്യക്ഷമത നികുതി പിരിവിലെ സൂക്ഷ്മത കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ 90% ത്തിൽ അധികമുള്ള വിനിയോഗം, കർഷിക മേഖലയിൽ നടപ്പിലാക്കിയ മണ്ണെറിയാം കൃഷി ചെയ്യാം തൊഴിലുറപ്പ് പദ്ധതിയുടെ നിർവ്വഹണം ,ജീവിതശൈലി രോഗപ്രതിരോധത്തിനായി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത നൂതന പദ്ധതിയായ ആയുരാരോഗ്യസൗഖ്യം, ശിശു സംരക്ഷണ മേഖലയിലെ ഏകജാലകം മോണിറ്ററിംഗ് സംവിധാനം ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ജീവിതമാണ് ലഹരി, ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഇനിയും പുഴയൊഴുകും പദ്ധതി,കായിക മേഖലയിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ വനിതകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾക്കൊപ്പം വിതരണം ചെയ്ത 5000 മെൻസ്ട്രൽ കപ്പുകൾ മാലിന്യ സംസ്കരണ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ വീണ്ടും പുരസ്കാരത്തിന് അർഹമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇടതു സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു.എം.പി നവാസ്
Next post വനം വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു. : വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി വേണം: :യൂത്ത് കോൺഗ്രസ്.
Close

Thank you for visiting Malayalanad.in