ഇടതു സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു.എം.പി നവാസ്

.
കൽപ്പറ്റ.സപ്ലൈകോ സബ്സിഡി എടുത്തു കളഞ്ഞതിലൂടെ ഇടതു സർക്കാർ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ് പറഞ്ഞു.ജനങ്ങളുടെ മേൽ വൈദ്യുതി ചാർജ് വെള്ളക്കാരം,കെട്ടിടനികുതി വർദ്ധനവ്,ഭൂമിയുടെ ന്യായവില വർദ്ധനവ് തുടങ്ങിയ വർദ്ധനവുകളിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിന്റെ കൂടെ ജീവിക്കാനും അനുവദിക്കില്ല എന്ന് സന്ദേശമാണ് സപ്ലൈകോ സബ്സിഡി എടുത്തു കളഞ്ഞതിലൂടെ സർക്കാർ വ്യക്തമാക്കുന്നത്.മന്ത്രിമാരുടെ ധൂർത്തിന് യാതൊരു കുറവും ഈ സാമ്പത്തിക പ്രതിസന്ധി ക്കിടയിലും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.പിണറായി സർക്കാർ അധികാരത്തിലേറുന്ന സമയത്ത് കേരളത്തിലുണ്ടായിരുന്ന പൊതുകടത്തിന്റെ മൂന്നിരട്ടി കടമെടുത്തിട്ടു സർക്കാറിന് ജനങ്ങൾക്ക് വേണ്ടി യാതൊന്നും ചെയ്യാൻ സാധിക്കുന്നില്ല. കൽപറ്റ സപ്ലൈകോ സ്റ്റോറിന് മുമ്പിൽ കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരവലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എംപി നവാസ്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷാജി കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ സി ടി ഉനൈസ്, ടി ഷംസുദീൻ നിയോജക മണ്ഡലം ഭാരവാഹികളായ ലത്തീഫ് നെടുങ്കരണ, അസീസ് അമ്പിലേരി എന്നിവർ സംസാരിച്ചു. ഷമീർ ഒടുവിൽ, ഷാജി കെ കെ നൗഷാദ് ബാബു, ജാഫർ റിപ്പൺ, റിയാസ് പറോൽ, ഫൈസൽ മച്ചിങ്ങൽ, ഷാനിർ, അംജദ് കൽപറ്റ എന്നിവർ നേതൃത്വം നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി ശിഹാബ് സ്വാഗതം പറഞ്ഞു ഗഫൂർ പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് കുടിയേറ്റ ജില്ലയോ ? വനം കൈയേറിയതോ ?
Next post മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായ മൂന്നാം വർഷവും മീനങ്ങാടിക്ക്.
Close

Thank you for visiting Malayalanad.in